വിജയ് ഫാന്‍സ് ത്രില്ലില്‍, ലൊക്കേഷന്‍ കൊല്‍ക്കത്ത!

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (15:23 IST)
PRO
മുംബൈ ആയിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘തുപ്പാക്കി’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഇളയദളപതി വിജയ് നായകനായ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി തുപ്പാക്കി മാറിയതോടെ തമിഴ് സിനിമകള്‍ പലതും മുംബൈയില്‍ ചിത്രീകരിക്കുന്നത് പതിവായി. വിജയ് തന്നെ നായകനായ ‘തലൈവാ’ ചിത്രീകരിച്ചതും മുംബൈയില്‍ തന്നെ!

എ ആര്‍ മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുകയാണ്. 2014 മാര്‍ച്ച് മാസത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഈ സിനിമയുടെ ലൊക്കേഷന്‍ കൊല്‍ക്കത്തയാണ് എന്നാണ് പുതിയ വാര്‍ത്ത.

മുരുഗദോസും ക്യാമറാമാന്‍ ജോര്‍ജ് സി വില്യംസും കൊല്‍ക്കത്തയില്‍ ഇപ്പോള്‍ ലൊക്കേഷന്‍ ഹണ്ടിലാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ കൊല്‍ക്കത്തയുടെ സൌന്ദര്യം അധികമൊന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു പുതുമയാകുമെന്നാണ് മുരുഗദോസ് കരുതുന്നത്.

സാമന്ത ഈ ചിത്രത്തില്‍ വിജയ്ക്ക് നായികയാകുമെന്നാണ് വിവരം. വിജയ് - സാമന്ത കൂട്ടുകെട്ട് ആദ്യമായാണ് സംഭവിക്കുന്നത്. ‘കൊലവെറി’യുടെ സംഗീതകാരന്‍ അനിരുദ്ധ് ആണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് ഈണമൊരുക്കുന്നത്.