മലയാളത്തിലെ മികച്ച താരജോഡികളുടെ കൂട്ടത്തിലാണ് ജയറാം - മഞ്ജു വാര്യര്‍ ടീമിന്റെയും സ്ഥാനം. പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടമാണ് അവര്‍ ഒരുമിച്ച സിനിമകള്‍. തൂവല്‍ക്കൊട്ടാരം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ദില്ലിവാല രാജകുമാരന് എന്നിവയായിരുന്നു ഈ ജോഡിയുടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍.
ഇവര്‍ ഒരുമിച്ച കളിവീട്, ഇരട്ടക്കുട്ടികളുടെ അച്ഛന് എന്നിവ വലിയ വിജയങ്ങളായില്ലെങ്കിലും അവയും പ്രേക്ഷകരെ വശീകരിച്ച സിനിമകള്‍ തന്നെ. ഇപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് തിരിച്ചുവന്നിരിക്കുന്ന സാഹചര്യത്തില്‍ ജയറാം - മഞ്ജു കൂട്ടുകെട്ട് വീണ്ടും ഉണ്ടാകുമോ?
"തൂവല്‍ക്കൊട്ടാരം പോലെ, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് പോലെയുള്ള നല്ല തിരക്കഥകള്‍ ഉണ്ടായാല്‍ ഉറപ്പായിട്ടും മഞ്ജുവിനൊപ്പം സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്" - ഒരു അഭിമുഖത്തില്‍ ജയറാം വ്യക്തമാക്കുന്നു.
മറ്റൊരു കൃഷ്ണഗുഡിയോ, തൂവല്ക്കൊട്ടാരമോ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം, ആഗ്രഹിക്കാം.