‘ഈ അടുത്ത കാലത്ത്’ ഒരു ബ്രില്യന്‍റ് തിരക്കഥയായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. “ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്‍ ട്രാഫിക്കിനു മുകളില്‍ നില്‍ക്കണം. അങ്ങനെ നല്ല കഥയ്ക്കുള്ള അന്വേഷണത്തിലാണ് മുരളിഗോപി ഈ കഥ പറയുന്നത്. മോഹന്‍ലാലിനു മാത്രം ചെയ്യാന്‍ പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്ത വര്‍ഷത്തെ ഓണത്തിനായിരിക്കും ചിത്രം തിയറ്ററില്‍ എത്തുക” - വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാജേഷ് പിള്ള പറഞ്ഞിരുന്നു.
“ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം” - ലൂസിഫറിനെക്കുറിച്ച് രാജേഷ് പിള്ള വ്യക്തമാക്കുന്നു.