മേജര്‍ രവിയുടെ ‘ഒരു യാത്രയില്‍’ അഞ്ച് സംവിധായകര്‍

Webdunia
ഞായര്‍, 19 ഫെബ്രുവരി 2012 (13:09 IST)
PRO
PRO
പത്ത് സംവിധായകരെ ഒന്നിപ്പിച്ച് സംവിധായകന്‍ രഞ്ജിത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു കേരള കഫേ. പത്ത് ഹ്രസ്വചിത്രങ്ങള്‍ ഒന്നിപ്പിച്ച് ഒരുക്കിയ കേരള കഫേ മലയാളത്തില്‍ ഇത്തരത്തിലെ ആദ്യ പരീക്ഷണമായിരുന്നു. ഇപ്പോഴിതാ രഞ്ജിത്തിനെ പിന്തുടര്‍ന്ന് മേജര്‍ രവിയും സംവിധായകരുടെ കൂട്ടായ്മച്ചിത്രത്തിന് വഴിയൊരുക്കുന്നു.

കേരള കഫേയില്‍ പത്ത് സംവിധായകന്‍ ചിത്രങ്ങള്‍ ഒരുക്കിയിരുന്നെങ്കില്‍ മേജര്‍ രവിക്കൊപ്പം അഞ്ച് പേരാണുള്ളത്. ഒരു യാത്രയില്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പ്രിയനന്ദനന്‍, രാജേഷ് അമനകര, വിനോദ് വിജയന്‍, മാത്യൂ‍സ് എന്നിവരുടെ അഞ്ച് ഹ്രസ്വ ചിത്രങ്ങളാണ് ഒരു യാത്രയില്‍ ഉണ്ടാകുക. ഒരു പൊതുകഥാ തന്തുവിനെ അടിസ്ഥാനമാക്കി അഞ്ച് ഹ്രസ്വ ചിത്രങ്ങളാണ് സിനിമയില്‍ ഉണ്ടാകുകയെന്ന് മേജര്‍ രവി പറഞ്ഞു.