മുണ്ടുടുത്ത്, ചായകുടിച്ച് അജിത്, വീരം ഫസ്റ്റ് ലുക്ക്!

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2013 (19:31 IST)
PRO
രജനീകാന്ത്, അജിത്, വിജയ് തുടങ്ങിയ താരങ്ങള്‍ക്കൊന്നും സാധാരണക്കാരാവാന്‍ കഴിയില്ല. സാധാരണക്കാരനായി അഭിനയിച്ചാല്‍ തന്നെ അവര്‍ അസാധാരണ സ്വഭാവമുള്ളവരായിരിക്കും. അവര്‍ അമാനുഷരായിരിക്കും.

അജിത്തിന്‍റെ പുതിയ ചിത്രത്തിന് പേര് ‘വീരം’ എന്നാണ്. ‘സിരുത്തൈ’ സംവിധാനം ചെയ്ത ശിവ ഒരുക്കുന്ന ഈ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. അജിത് വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച്, ചായ കുടിച്ച് ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. കണ്ടാല്‍ തികച്ചും സാധാരണക്കാരന്‍. പക്ഷേ ആള്‍ പുലിയാണെന്ന് ആ സോള്‍ട്ട് ആന്‍റ് പെപ്പര്‍ തലയും പടത്തിന്‍റെ ‘വീരം’ എന്ന പേരും വ്യക്തമാക്കുന്നു.

തമന്നയാണ് ഈ ചിത്രത്തിലെ നായിക. ദേവിശ്രീപ്രസാദാണ് സംഗീതം. 2014 പൊങ്കലിനാണ് വീരം പ്രദര്‍ശനത്തിനെത്തുന്നത്. അജിത്തിന് ‘V' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന സിനിമകള്‍ വിജയം മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ. വാലി, വരലാറ്‌, വില്ലന്‍ തുടങ്ങിയവ ഉദാഹരണം. ‘വീരം’ മറ്റൊരു മെഗാഹിറ്റാകുമെന്ന പ്രതീക്ഷയ്ക്ക് അതുകൊണ്ടുതന്നെ ശക്തിയേറുന്നു. സന്താനം, വിദര്‍ത്ഥ് എന്നിവരും ഈ ആക്ഷന്‍ ചിത്രത്തിലെ താരങ്ങളാണ്.

അതേസമയം, അജിത്ത് - വിഷ്ണുവര്‍ദ്ധന്‍ ടീമിന്‍റെ ‘ആരംഭം’ അവസാനഘട്ട ജോലികളിലേക്ക് കടക്കുകയാണ്. നയന്‍‌താര നായികയാകുന്ന ഈ സിനിമയില്‍ ഒരു ഹാക്കറുടെ റോളിലാണ് അജിത് എത്തുന്നത്.