മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിക്കിന് ഒരു മഹാഭാഗ്യം ലഭിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഭാസ്കര്‍ ദി റാസ്കല്‍ എന്ന ഹിറ്റ് ചിത്രത്തിന്‍റെ തമിഴ് റീമേക്കില്‍ നായകനാകാന്‍ സാക്ഷാല്‍ രജനികാന്ത് താല്‍പ്പര്യം പ്രകടിപ്പിച്ചതായി വിവരം. സിദ്ദിക്ക് തന്നെ ഈ സിനിമ സംവിധാനം ചെയ്യുമെന്നും അറിയുന്നു.
മമ്മൂട്ടിയും നയന്‍താരയും ജോഡിയായ ഭാസ്കര്‍ ദി റാസ്കല്‍ കേരളത്തില്‍ പ്രതികൂല കാലാവസ്ഥയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പുതിയ സിനിമകള്‍ വന്നതൊന്നും ഭാസ്കറിന്‍റെ കളക്ഷനെ ബാധിച്ചിട്ടില്ല. എസ് എസ് ദുരൈരാജാണ് ഈ സിനിമയുടെ തമിഴ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.
ഹിന്ദിയില്‍ സല്‍മാന്‍ ഖാനെയും തമിഴില്‍ വിജയ്, സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങളെയും നായകന്‍മാരാക്കി സിനിമകള്‍ ചെയ്തിട്ടുണ്ട് സിദ്ദിക്ക്. രജനികാന്ത് ചിത്രം ചെയ്യാന്‍ കഴിഞ്ഞാല്‍ അത് സിദ്ദിക്കിന്‍റെ കരിയറിലെ ഏറ്റവും തിളക്കമുള്ള പ്രൊജക്ടായിരിക്കും.