മോഹന്‍ലാല്‍ നായകനാകുന്ന ബ്ലെസിച്ചിത്രത്തിന് ‘കനല്’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ഒരു ലോറിഡ്രൈവറുടെ വേഷത്തില്‍ അഭിനയിക്കുന്ന കനലില്‍ ഭൂമികയാണ് നായിക. ഭൂമിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്.
പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന കനല് കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫെബ്രുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കോയമ്പത്തൂര്‍, മറയൂര്‍, എറണാകുളം എന്നിവയാണ് ലൊക്കേഷനുകള്‍.
ചിത്രത്തിന്റെ തിരക്കഥ ബ്ലെസി പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പ്രൊജക്ടുകളെല്ലാം മാറ്റിവച്ച് ബ്ലെസിച്ചിത്രത്തില് അഭിനയിക്കാന്‍ മോഹന്‍ലാലും തയ്യാറെടുക്കുകയാണ്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവാകും ഈ സിനിമയിലെ കഥാപാത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഭൂമികയെക്കൂടാതെ ലക്ഷ്മി ഗോപാലസ്വാമിയും കനലിലെ ഒരു നായികയാണ്. മുരളി, ബേബി നിവേദിത തുടങ്ങിയവരും അഭിനയിക്കുന്നു. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് നിര്‍മ്മിക്കുന്ന കനലിന്റെ ഛായാഗ്രഹണം അജയന് വിന്‍സന്റ്.