ബംഗാള്‍ തരംഗം ബോളിവുഡിലും

Webdunia
ബോളീവുഡില്‍ ഒരു ബംഗാള്‍ അധിനിവേശം നടക്കുകയാണോ? ബോളീവുഡിന്‍റെ ആവശ്യങ്ങള്‍ക്കെല്ലാം വഴങ്ങി താരറാണി പദവിയിലേക്ക്‌ കുതിക്കുന്നവരില്‍ ഏറെയും ബംഗാള്‍സുന്ദരികാളാണ്‌. റാണിമുഖര്‍ജിക്ക്‌ ശേഷം ബിപാഷ ബസു റെയ്മി, കൊയ്ന അവര്‍ക്കു പിന്നാലെ ഇതാ തനുശ്രീദത്ത.

ബോളീവുഡില്‍ വിജയകൊടി പാറിച്ച മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍റെ ഭാഗ്യ നടിയായി മാറിയിരിക്കുകയാണ്‌ തനുശ്രീ. പ്രിയനെ കുറിച്ച്‌ സംസാരിക്കാന്‍ തനുശ്രീക്ക്‌ ആയിരം നാവാണ്‌. ‘എന്നെ കുറിച്ച്‌ എന്നോട്‌ ഒന്നും പറയാറില്ലെങ്കിലും എന്നെ കുറിച്ച്‌ നല്ല വാചകങ്ങളാണ്‌ ഇന്‍ഡസ്ട്രിയിലെ മറ്റുള്ളവരോട്‌ അദ്ദേഹം പറയുന്നത്‌‘’ തനുശ്രി പറയുന്നു.

ബോളീവുഡ്‌ സിനിമയിലെ‘ ഉമ്മവയ്പ്പ്‌ വീരനെന്ന്‌’ അറിയപ്പെടുന്ന ഇമ്രാന്‍ ഹാഷ്മിയൊടൊപ്പമാണ്‌ തനുശ്രീയുടെ പുതിയ ചിത്രം. ‘ഗുഡ്‌ ബോയ്‌, ബാഡ്‌ ബോയ്‌’ എന്ന ചിത്രത്തില്‍ തനിക്ക്‌ വലിയ പ്രിതീക്ഷയാണുള്ളതെന്നും തനുശ്രീ പറയുന്നു. ഇമ്രാന്‍ ഹാഷ്മിയുടെ ഈ ചിത്രത്തില്‍ നായികയെ ഉമ്മയ്ക്കില്ലെന്ന ഉറപ്പ്‌ സംവിധായകനില്‍ നിന്ന്‌ വാങ്ങിയിട്ടുണ്ടെന്നും തനുശ്രീ പറയുന്നു.

ബോളീവുഡില്‍ നടിമാരുടെ വിജയത്തിന്‌ അത്യന്താപേക്ഷിതമായിമാറിയിരിക്കുന്ന പ്രണയകഥാകളൊന്നും തനുശ്രീയുടെ പേരില്‍ ഉയര്‍ന്നിട്ടില്ല.,‘ ഞാന്‍ ഒറ്റയ്ക്കാണ്‌, എല്ലാവരോടും ഇടപഴുകാനും തയ്യാറാണ്‌. എന്നാല്‍ വിവാദങ്ങള്‍ക്ക്‌ ഞാനില്ല’ തനുശ്രീ പറയുന്നു.

2004 ‘മിസ്‌ ഇന്ത്യ മിസ്‌ ഫെമിന’ പുരസ്കാരത്തോടെ ശ്രദ്ധിക്കപ്പെട്ട തനുശ്രീ ‘ചോക്ലെറ്റ്’‌, ‘ആഷിക്‌ ബനായ അപ്നേ’ എന്നീ ചിത്രങ്ങളിലൂടെയാണ്‌ ബോളീവുഡിലെത്തുന്നത്‌.