ദീപിക മികച്ച ഗ്ലാമര്‍ തുടക്കക്കാരി

Webdunia
IFMIFM
ഓം ശാന്തി ഓമില്‍ ദീപികാ പദുക്കോണിനെ പ്രത്യക്ഷപ്പെടുത്തുന്ന സീനില്‍ പടികയറി വരുന്ന അവരുടെ സൌന്ദര്യത്തില്‍ മതി മയങ്ങി നായകന്‍ ഷാരൂഖ് കണ്ണെടുക്കാനാകാതെ എല്ലാം മറന്നു നില്‍ക്കുന്ന രംഗമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഷാരൂഖിന്‍റെ അനുഭവം തന്നെയായിരുന്നു സിനിമ കണ്ട ആരാധകര്‍ക്കും. ദീപികയില്‍ നിന്നും കണ്ണെടുക്കാനാകാത്ത അനുഭവം.

ഇക്കാര്യം റീബോക്ക് സൂമും ശരി വച്ചിരിക്കുകയാണ്. ഏറ്റവും പുതുമുഖ താരത്തിനുള്ള 2008 ലെ ഗ്ലാം ഡെബ്യൂട്ടന്‍റ് പുരസ്ക്കാരത്തിനായി അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് ദീപികയെ ആണ്. അവാര്‍ഡ് വാങ്ങുന്ന വേളയില്‍ സുന്ദരിയുടെ വാചകമടിയും ആള്‍ക്കാര്‍ക്കിഷ്ടപ്പെട്ടു. ഈ പുരസ്ക്കാരത്തിനു തന്നെ അര്‍ഹയാക്കിയതില്‍ പ്രധാന പങ്ക് മനീഷ് മല്‍ഹോത്രയ്‌ക്കും ഭരതിനും ഡോറിസിനുമാണെന്നായിരുന്നു നന്ദി പറയവേ താരത്തിന്‍റെ മറുപടി.

പുരസ്ക്കാരത്തില്‍ കൂടുതല്‍ വിനയാന്വിതയാകുകയാണ് ദീപിക. പുതുമുഖ താരങ്ങളില്‍ 10 ല്‍ നിന്ന് എത്ര പോയിന്‍റുകള്‍ സ്വന്തമായി നല്‍കും എന്ന ചോദ്യത്തിനു ഏറെ വിനയപൂര്‍വ്വമാണ് താരം മറുപടി നല്‍കിയത്. വലിയ ഗ്ലാമറാസാണെന്നു താനെന്ന് കരുതുന്നില്ലെന്നും എന്നാല്‍ തന്നെ പത്തില്‍ ഒരാളാകാനെ സാധ്യതയുള്ളെന്നുമായിരുന്നു മറുപടി.

ഗ്ലാമറില്‍ ദീപികയുടെ ആരാധനാ പാത്രങ്ങള്‍ സുഷ്മിതാ സെന്നും രാഖിയുമാണ്. സുഷ്‌മിതായെയും രാഖിയേയുമൊക്കെ വലിയ സ്റ്റൈലിഷ് താരങ്ങളാക്കി കണ്ടാണ് വളര്‍ന്നതെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ആത്‌മ വിശ്വാസത്തോടെ ചെയ്യുന്ന ഇവര്‍ ഇരുവരുമാണ് എറ്റവും ഗ്ലാമറസെന്നും ദീപിക പറയുന്നു. ചെല്ലുന്നിടം പിടിച്ചടക്കുന്ന ദീപിക ഓം ശാന്തി ഓമിലൂടെ ഷാരൂഖിന്‍റെ തോളേറി ബോളീവുഡിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയിലെ ടോപ് മോഡലായിരുന്നു.

ഇപ്പോള്‍ ഏറ്റവും ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവാര്‍ഡ് നല്‍കുന്നതു വരെ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഈ പുരസ്ക്കാരം തന്‍റെ ആത്‌മ വിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും ഇനി കൂടുതല്‍ സ്റ്റൈലിഷായി തുടരാന്‍ ശ്രമിക്കുമെന്നുമാണ് ദീപികയുടെ ഇപ്പോഴത്തെ വാദം.