ഡോള്‍ഫിന്‍ ബാറിലെ അനൂപ് മേനോന്‍റെ സര്‍ക്കസ്!

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2013 (21:16 IST)
PRO
അനൂപ് മേനോന്‍ വിജയിച്ച ഒരു തിരക്കഥാകൃത്താണ്. പകല്‍ നക്ഷത്രങ്ങള്‍ എന്ന ക്ലാസ് ചിത്രം അദ്ദേഹമാണ് എഴുതിയത്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ അദ്ദേഹത്തിന്‍റെ പേനയില്‍ നിന്ന് ജനിച്ചതാണ്.

ഇന്ന് നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ തിരക്കുള്ള വ്യക്തിയാണ് അനൂപ് മേനോന്‍. പ്രതിഫലമായി 75 ലക്ഷം രൂപ വാങ്ങുന്നു എന്നാണ് ഒരു റിപ്പോര്‍ട്ട്.

അനൂപ് മേനോന്‍ രചന നിര്‍വഹിക്കുന്ന പുതിയ സിനിമയ്ക്ക് ‘ഡോള്‍ഫിന്‍ ബാര്‍’ എന്നാണ് പേര്. ലീഡര്‍, പുതിയ മുഖം, ഹീറോ, സിം തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ദീപന് പുതിയ മുഖം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഡോള്‍ഫിന്‍ ബാര്‍.

വിവിധമേഖലകളില്‍ വ്യാപരിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഡോള്‍ഫിന്‍ ബാറില്‍ ഒത്തുകൂടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്. അനൂപ് മേനോന്‍ നായകനാകുന്ന ഈ സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ‘ഡി കമ്പനി’യിലെ ‘ഗ്യാംഗ്സ് ഓഫ് വടക്കും‌നാഥന്‍’ എന്ന ലഘുചിത്രം ദീപന്‍ - അനൂപ് മേനോന്‍ ടീമിന്‍റേതാണ്.

അടുത്ത പേജില്‍ - ഇനി സര്‍ക്കസ് കാലം

PRO
അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന മറ്റൊരു പ്രൊജക്ടാണ് ‘സര്‍ക്കസ്’. അജി ജോണ്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും നരേനും നായകന്‍‌മാരാകുന്ന ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായിക.

സെപ്റ്റംബര്‍ 20ന് ആരംഭിക്കുന്ന സര്‍ക്കസ് ഊട്ടിയിലും കൊടൈക്കനാലിലും എറണാകുളത്തുമായി പൂര്‍ത്തിയാകും. ഈസ്റ്റ് കോസ്റ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനൂപ് മേനോന്‍ - അജി ജോണ്‍ ടീമിന്‍റെ കഴിഞ്ഞ ചിത്രം ‘ഹോട്ടല്‍ കാലിഫോര്‍ണിയ’ വിജയമായിരുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്