കുഞ്ചാക്കോ ബോബന്‍ വിശുദ്ധനാണോ?

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (20:52 IST)
PRO
കുഞ്ചാക്കോ ബോബന്‍ വിശുദ്ധനാണോ? എന്തായാലും ആളൊരു പാവത്താനാണെന്ന് മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചാക്കോച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വിശുദ്ധന്‍’ എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബന്‍റെ തികച്ചും വ്യത്യസ്തമായ ഒരു മുഖം ഈ സിനിമയില്‍ കാണാം. വൈശാഖിന്‍റെയും ഏറ്റവും വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. വൈശാഖ് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

തൊട്ടതെല്ലാം പൊന്നാക്കുക എന്നത് വൈശാഖിന്‍റെ കാര്യത്തില്‍ അക്ഷരം‌പ്രതി ശരിയാണ്. ചെയ്ത എല്ലാ സിനിമകളും സൂപ്പര്‍മെഗാഹിറ്റുകളാക്കിയ ചരിത്രം വൈശാഖിന് സ്വന്തം. പോക്കിരിരാജ, സീനിയേഴ്സ്, മല്ലുസിംഗ്, സൌണ്ട് തോമ എന്നീ വന്‍ ഹിറ്റ് ചിത്രങ്ങളാണ് വൈശാഖിന്‍റെ ക്രെഡിറ്റിലുള്ളത്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് വിശുദ്ധന്‍ നിര്‍മ്മിക്കുന്നത്. നവംബര്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം നടക്കുന്നത്.

വൈശാഖിന്‍റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഇതാദ്യമായല്ല അഭിനയിക്കുന്നത്. സീനിയേഴ്സ്, മല്ലുസിംഗ് എന്നീ സിനിമകളിലും ഒരു നായകന്‍ ചാക്കോച്ചനായിരുന്നു. അതിനെയൊക്കെ കടത്തിവെട്ടുന്ന ഗംഭീര കഥാപാത്രത്തെയാണ് ചാക്കോച്ചന് പുതിയ ചിത്രത്തില്‍ വൈശാഖ് നല്‍കുന്നത്.

ഉദയ്കൃഷ്ണ, സിബി കെ തോമസ്, സച്ചി, സേതു, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് വൈശാഖിന്‍റെ കഴിഞ്ഞ മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ചത്.

അടുത്ത പേജില്‍ - വിശുദ്ധന്‍റെ മറ്റ് മുഖങ്ങള്‍

PRO


അടുത്ത പേജില്‍ - വിശുദ്ധന്‍റെ മറ്റൊരു രൂപം

PRO

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്