കിംഗ് ഖാന്‍റെ വീട് അക്രമിച്ചു

Webdunia
വെള്ളി, 13 ഫെബ്രുവരി 2009 (11:09 IST)
IFMIFM
ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍റെ വീടിന് നേരെ ആക്രമണം. ബാന്ദ്രയിലെ ‘മന്നത്ത്’ ബംഗ്ലാവിന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

അജ്ഞാതനായ ഒരാള്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പെട്രോള്‍ ബോംബ്‌ ബംഗ്ലാവിലേയ്‌ക്ക്‌ എറിയുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സെക്യൂരിറ്റി ജീവനക്കാരന്‍ അക്രമിയെ പിന്തുടര്‍ന്നെങ്കിലും അയാള്‍ ബൈക്കില്‍ രക്ഷപെട്ടു. പൊലീസ്‌ അന്വേഷണം തുടങ്ങി‌യതായി ഡി സി പി നികേത് കൌശിക് അറിയിച്ചു. ആക്രമണം ഉണ്ടായ സമയത്ത് ഷാരുഖ് ഖാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഷാരൂഖിന്‍റെ ‘ബില്ലു’ ഇന്ന് റിലീസാകുകയാണ്. ബില്ലൂ ബാര്‍ബര്‍ എന്നായിരുന്നു ഈ സിനിമയുടെ പേര്. ബാര്‍ബര്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പേരിലെ ‘ബാര്‍ബര്‍’ ഉപേക്ഷിച്ചത്.