കാവ്യ അഭിനയം നിര്‍ത്തില്ല, അടുത്ത ചിത്രത്തില്‍ ദിലീപ് നായകന്‍ !

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (19:58 IST)
ദിലീപും കാവ്യയും വിവാഹിതരായതോടെ കാവ്യയുടെ അഭിനയജീവിതത്തേക്കുറിച്ചാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. കാവ്യ അഭിനയജീവിതം അവസാനിപ്പിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ കാവ്യ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമാലോകത്ത് തുടരുമെന്ന് തന്നെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
കാവ്യ അടുത്തതായി അഭിനയിക്കുന്ന സിനിമയില്‍ ദിലീപ് തന്നെയായിരിക്കും നായകന്‍. ജീത്തു ജോസഫാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കാള്‍ട്ടണ്‍ ഫിലിംസ് ഈ സിനിമ നിര്‍മ്മിക്കും.
 
ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയിലായിരിക്കും ജീത്തു ജോസഫ് ഈ സിനിമ ഒരുക്കുക. ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, ജീത്തു ജോസഫ് നായികാപ്രാധാന്യമുള്ള ഒരു ത്രില്ലറും ആലോചിക്കുന്നുണ്ട്. ആ സിനിമയില്‍ കാവ്യ തന്നെയായിരിക്കും നായിക.
Next Article