കസബ വെറുതെ വന്നതല്ല; കേരളം ഇളക്കിമറിക്കുന്നു, അടിച്ചുപൊളിക്കുന്നു - 2 ദിവസം കൊണ്ട് 4 കോടി!

Webdunia
ശനി, 9 ജൂലൈ 2016 (20:16 IST)
‘കസബ’ എന്ന മമ്മൂട്ടിച്ചിത്രം ആദ്യ രണ്ടുദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത് നാലുകോടി രൂപ. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കസബ മുതല്‍മുടക്ക് തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി. 
 
അക്ഷരാര്‍ത്ഥത്തില്‍ കേരളക്കര ഇളക്കിമറിക്കുന്ന വിജയമാണ് കസബ നേടുന്നത്. ആദ്യദിനത്തില്‍ രണ്ടരക്കോടി രൂപയായിരുന്നു കളക്ഷന്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി എല്ലാം തികഞ്ഞ ഒരു മാസ് മസാലച്ചിത്രം എത്തിയിരിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.
 
കസബ കളിക്കുന്ന തിയേറ്ററുകളെല്ലാം ജനസമുദ്രങ്ങളായി മാറുകയാണ്. എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. സമീപകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത വരവേല്‍പ്പാണ് കസബയ്ക്ക് ലഭിക്കുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക.
 
വാരാന്ത്യത്തിലെ കളക്ഷന്‍ കൂടിയാകുമ്പോള്‍ കസബ സേഫ് സോണിലെത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പൂര്‍ണമായും ആരാധകരെ ലക്‍ഷ്യം വച്ചുള്ള ഈ സിനിമ യുവാക്കളാണ് ആഘോഷമാക്കുന്നത്. യുവാക്കള്‍ വീണ്ടും വീണ്ടും കാണുന്നു എന്നതുതന്നെയാണ് കസബയുടെ സ്ട്രോംഗ് കളക്ഷന് കാരണം.
Next Article