മോഹന്‍ലാല്‍ - ജോഷി ടീം വീണ്ടും വരുന്നു. ലോക്പാല്‍ എന്ന പരാജയചിത്രത്തിന് ശേഷം ഇവര്‍ ഒന്നിക്കുന്ന സിനിമ പക്ഷേ ഏറ്റവും മികച്ചതാക്കണമെന്ന നിര്‍ബന്ധം ഇരുവര്‍ക്കുമുണ്ട്. പുതിയ പ്രൊജക്ടിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം ആ സിനിമ എഴുതുന്നത് ബോളിവുഡിലെ നമ്പര്‍ വണ്‍ തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായര്‍ ആണ് എന്നതാണ്.
‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ് സുരേഷ് നായര്‍ ഒരു വണ്‍ലൈന്‍ തിരക്കഥയുമായി മോഹന്‍ലാലിനെ സമീപിച്ചത്. തിരക്കഥ വായിച്ചുകേട്ട മോഹന്‍ലാല്‍ ആവേശത്തിലായി. ഈ തിരക്കഥയില്‍ ഒരു മാറ്റവും വരുത്താതെ ഫൈനല്‍ ഡ്രാഫ്റ്റ് തയ്യാറാക്കാനുള്ള നിര്‍ദ്ദേശമാണ് ലാല്‍ സുരേഷ് നായര്‍ക്ക് നല്‍കിയിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാകുമിതെന്നാണ് ലാല്‍ ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈ സിനിമ ഒരു ത്രില്ലറായിരിക്കുമെന്നാണ് അറിയുന്നത്. മലയാളത്തില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്‍ മോഹന്‍ലാലാണെന്നും അദ്ദേഹത്തിനായി ഒരു തിരക്കഥയെഴുതണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും സുരേഷ് നായര്‍ പറയുന്നു.
കഹാനി, സിംഗ് ഈസ് കിംഗ്, ആക്ഷന്‍ റീപ്ലേ, ലണ്ടന്‍ ഡ്രീംസ്, ഷൂട്ടൌട്ട് അറ്റ് ലോഖണ്ഡ്‌വാല, നമസ്തേ ലണ്ടന്‍ തുടങ്ങിയ ഹിന്ദി സിനിമകളുടെ തിരക്കഥാകൃത്താണ് സുരേഷ് നായര്‍. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ‘ഡി ഡേ’ എന്ന അണ്ടര്‍വേള്‍ഡ് ഫിലിം ആണ് സുരേഷ് നായരുടെ പുതിയ റിലീസ്.