ശ്യാമപ്രസാദാണ് ഈ സിനിമയുടെ ഒരു സംവിധായകന്‍. നേരത്തേ ശ്യാമപ്രസാദ് ഒറ്റയ്ക്ക് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാല്‍ പിന്നീട് തീരുമാനം മാറുകയാണ്.
അകാലത്തില്‍ അന്തരിച്ച നിര്‍മ്മാതാവ് വിന്ധ്യന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായാണ് ഈ സിനിമയില്‍ നിന്നുള്ള ലാഭം ഉപയോഗിക്കുന്നത്. ശ്യാമപ്രസാദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി വിന്ധ്യന്‍ നിര്‍മ്മിക്കാനിരുന്ന സിനിമയായിരുന്നു ടാക്സി. അത് യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പായിരുന്നു വിന്ധ്യന്‍ വിടവാങ്ങിയത്. ശ്യാമപ്രസാദിന്റെ ഒരേ കടല്‍, അരികെ, ഇലക്ട്ര എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് വിന്ധ്യന്‍ ആയിരുന്നു.
അടുത്ത പേജില്‍ -
മമ്മൂട്ടിയുടെ നല്ല ചിത്രങ്ങളുടെ സംവിധായകന്‍!
കമല്‍ ആണ് ‘ടാക്സി’യുടെ മറ്റൊരു സംവിധായകന്‍. കമല്‍ സംവിധാനം ചെയ്ത ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമ നിര്‍മ്മിച്ചത് വിന്ധ്യന്‍ ആയിരുന്നു. ടാക്സിയിലൂടെ വിന്ധ്യന് ഒരു അഞ്ജലി നല്‍കാനൊരുങ്ങുകയാണ് കമലും.
മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങളായ മഴയെത്തും മുന്‍പെ, അഴകിയ രാവണന്‍, രാപ്പകല്‍ തുടങ്ങിയവ കമല്‍ ആണ് ഒരുക്കിയത്.
അടുത്ത പേജില്‍ -
മമ്മൂട്ടിയെ വീണ്ടും അഭിഭാഷകനാക്കുന്നതും ഈ സംവിധായകന്‍ തന്നെ!
വി കെ പ്രകാശ് ആണ് ‘ടാക്സി’യുടെ മറ്റൊരു സംവിധായകന്‍. സ്കൂള്‍ ഓഫ് ഡ്രാമയില്‍ വി കെ പ്രകാശിന്‍റെ സീനിയറായിരുന്നു വിന്ധ്യന്‍. വി കെ പ്രകാശിന്‍റെ 'മുല്ലവള്ളിയും തേന്മാവും' എന്ന ചിത്തിന് തിരക്കഥയെഴുതിയതും നിര്‍മ്മിച്ചതും വിന്ധ്യനായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി പുതിയ ഒരു സിനിമയെടുക്കുന്ന തിരക്കിലാണ് വി കെ പ്രകാശ് ഇപ്പോള്‍. ആ സിനിമയില്‍ ഒരു അഭിഭാഷകനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
അടുത്ത പേജില്‍ -
‘ടാക്സി’യുടെ തിരക്കഥ ആരെന്നോ? !
അഞ്ജലി മേനോന്‍ ആണ് ‘ടാക്സി’യുടെ തിരക്കഥ രചിക്കുന്നത്. അഞ്ജലി ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അഞ്ജലി കൂടിയാകുമ്പോള്‍ ‘ടാക്സി’ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ അണിയറയില്‍ നാല് സംവിധായകരുടെ സാന്നിധ്യമാണ് ഉണ്ടാകുന്നത്.
ഈ വര്‍ഷം അവസാനം ടാക്സി ചിത്രീകരണം ആരംഭിക്കും. കോമഡിയും സസ്പെന്‍സുമുള്ള ഒരു റോഡ് മൂവിയായിരിക്കും ടാക്സി.