മനം കവര്‍ന്ന് 'ദി പ്രീസ്റ്റ്'ലെ ഗാനങ്ങള്‍, മമ്മൂട്ടി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്
ശനി, 27 മാര്‍ച്ച് 2021 (10:54 IST)
വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്. തിയേറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിച്ചു കൊണ്ട് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രം. സിനിമപോലെ തന്നെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടി. പ്രേക്ഷകരുടെ മനം കവര്‍ന്ന 'ദി പ്രീസ്റ്റ്' ലെ പാട്ടുകളുടെ ഓഡിയോ ജ്യൂക് ബോക്സും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നസ്രേത്തിന്‍, നീലാമ്പലേ, കണ്ണേ ഉയിരിന്‍, നിഗൂഢമാം എന്നിങ്ങനെ നാലു ഗാനങ്ങളാണ് സിനിമയിലുള്ളത്.
 
രാഹുല്‍ രാജിന്റെ സംഗീതം ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടു. എന്നും ഹിറ്റുകള്‍ സമ്മാനിക്കാനുള്ള ബി കെ ഹരിനാരായണന്റേതാണ് വരികള്‍. സുജാത മോഹന്‍ പാടിയ നീലാമ്പലേയും ബേബി നിയാ ചാര്‍ളിയും മെറിന്‍ ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച നസ്രേത്തിന്‍ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.കണ്ണേ ഉയിരിന്‍ നാരായണി ഗോപനും ബേബി നിയാ ചാര്‍ളി നിഗൂഢമാം എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article