'തങ്ക സൂര്യന്‍ ഉദിച്ചു തെളിഞ്ഞു', ഒരു താത്വിക അവലോകനത്തിലെ ഗാനമെത്തി !

കെ ആര്‍ അനൂപ്
ശനി, 1 മെയ് 2021 (17:15 IST)
ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു താത്വിക അവലോകനം. നിരഞ്ജന്‍ രാജു, അജു വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
 
'തങ്ക സൂര്യന്‍ ഉദിച്ചു തെളിഞ്ഞു'എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാ പുറത്തുവന്നു. മധു ബാലകൃഷ്ണന്‍, രാജലക്ഷ്മി ജോസ് സാഗര്‍, ഖാലീദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഒ.കെ രവിശങ്കറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
 
റാഡിക്കലായൊരു മാറ്റമല്ല എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ മേജര്‍ രവി, ഷമ്മി തിലകന്‍,പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, പുതുമുഖം അഭിരാമി,ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യോഹന്നാന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article