'പാപ്പന്‍' എത്തുംമുമ്പ് ഗോകുല്‍ സുരേഷിന്റെ പുതിയ റിലീസ്,സായാഹ്ന വാര്‍ത്തകള്‍ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂണ്‍ 2022 (15:15 IST)
അരുണ്‍ചന്ദു സംവിധാനം ചെയ്ത ചിത്രമായിരുന്നു സായാഹ്ന വാര്‍ത്തകള്‍. റിലീസ് വൈകിയ ചിത്രം ജൂണ്‍ 24 ന് തീയേറ്ററുകളില്‍ എത്തുന്നു. സച്ചിന്‍ ആര്‍ ചന്ദ്രനും അരുണ്‍ ചന്ദുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ ഗോകുല്‍ സുരേഷ് , ധ്യാന്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ് , ഇന്ദ്രന്‍സ്,പുതുമുഖം ശരണ്യ ശര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഇന്ന് പുറത്തിറങ്ങും.
സഞ്ചാരരേ ലിറിക് വീഡിയോ ഇന്ന് വൈകുന്നേരം 6 മണിക്ക് റിലീസ് ആകും.
D14 എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം പ്രശാന്ത് പിള്ളയും ശങ്കര്‍ ശര്‍മ്മയും, ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശരത് ഷാജിയുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article