പ്രായം 66, യൂത്തൻമാരെ കടത്തിവെട്ടി കിടിലൻ മേക്കോവറുമായി ശരത്ത് കുമാർ

കെ ആര്‍ അനൂപ്
ബുധന്‍, 18 നവം‌ബര്‍ 2020 (23:52 IST)
തമിഴ് സൂപ്പർ താരം ശരത്ത് കുമാറിന് പ്രായം 66. എന്നാൽ അദ്ദേഹത്തിന്റെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന നടൻറെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ നടന്റെ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. അജു വർഗീസ് ചിത്രം പങ്കു വെച്ചിട്ടുണ്ട്.
 
യുവതാരങ്ങളെ കടത്തിവെട്ടുന്ന കിടിലൻ മേക്കോവർ ആണെന്നാണ് ആരാധകർ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദീപാവലിക്ക് ശരത്ത് കുമാർ പങ്കുവെച്ച തൻറെ സെൽഫി ചിത്രങ്ങളും വൈറലായി മാറിയിരുന്നു. മുമ്പ് അദ്ദേഹം വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article