മലയാളികൾ വളരെ ഞെട്ടലോടെ കേട്ട മരണ വാർത്തയായിരുന്നു കൽപ്പനയുടെത്. കൽപ്പനയുടെ അവസാന നാളുകളെക്കുറിച്ച് സഹോദരിയും നടിയുമായ കലാരഞ്ജിനി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കൽപ്പന അവസാനം പറഞ്ഞ വാക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും കലാരഞ്ജിനി പറയുന്നു.
27ആം തീയതി തൃപ്പൂണിത്തുറയിലെ വീട്ടിൽ എത്തുമെന്ന് പറഞ്ഞിരുന്നതാ. രാത്രിയിൽ വിളിച്ചപ്പോൾ സംസാരിച്ചതുമാണ്. ഞാന്‍ നാളെ രാത്രിയോടെ എത്തും. മറ്റന്നാള്‍ ഒറ്റദിവസത്തെ വര്‍ക്കുണ്ട്. ഒരു മുറൈവന്ത് പാത്തായാ എന്ന സിനിമയില്‍ ഉണ്ണി മുകുന്ദനൊപ്പം. അതുകഴിഞ്ഞാല്‍ ഫ്രീയാ. നാളെ ചോറും തൈരും അവിയലും ഉണ്ടാക്കിവയ്ക്കാന്‍ ശാന്തച്ചേച്ചിയോട് പറയണം' എന്നുപറഞ്ഞാണ് ഫോണ്‍ വച്ചത്. അതായിരുന്നു എന്നോട് അവസാനം പറഞ്ഞ വാക്കും.
പിറ്റേന്ന് സഹായി കലാമ്മ പുലര്‍ച്ചെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോകാൻ ഡോർ തുറന്നപ്പോൾ കല്‍പ്പനയുടെ ചോദ്യം 'എന്നാ കലാമ്മാ?' ബാത്ത്‌റൂമില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍, 'കതകടയ്ക്ക് അല്ലെങ്കില്‍ എ.സി. പോകും' എന്ന മറുപടി. ഏറ്റവുമൊടുവില്‍ പറഞ്ഞത് ഈ വാക്കുകളാണ്. രാവിലെ കലാമ്മ വന്ന് വിളിച്ചപ്പോള്‍ കല്‍പന ഉണര്‍ന്നില്ല. കൽപ്പനയെ പ്രതീക്ഷിച്ച് കാത്തിരുന്ന ഞങ്ങൾ കേട്ടത് അവളുടെ മരണ വാർത്തയായിരുന്നു എന്നും കലാരഞ്ജിനി പറയുന്നു.