മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. ലോഹത്തിന് ശേഷം ഈ ടീം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്. ആ പ്രതീക്ഷകളെല്ലാം ഫലപ്രദമാക്കുന്ന ഒരു ചിത്രമായിരിക്കും ഇത്തവണ രഞ്ജിത്തില്‍ നിന്നുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രത്തിനായുള്ള തിരക്കഥാരചന രഞ്ജിത്ത് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. മഞ്ജു വാര്യരായിരിക്കും ഈ പ്രൊജക്ടിലെ നായിക. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രം രഞ്ജിത് - മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അന്ന് അത് നടന്നില്ല. ഇപ്പോള്‍ ആ സ്വപ്നസിനിമ സംഭവിക്കുകയാണ്.
മമ്മൂട്ടിയെ നായകനാക്കിയായിരിക്കും രഞ്ജിത്തിന്‍റെ അടുത്ത പ്രൊജക്ടെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ആ പ്രൊജക്ട് മാറ്റിവച്ചാണ് രഞ്ജിത് ഇപ്പോള്‍ മോഹന്‍ലാലിനായി സിനിമ ചെയ്യുന്നത്.
സമീപകാലത്തിറങ്ങിയ രഞ്ജിത് ചിത്രങ്ങളൊന്നും ബോക്സോഫീസില്‍ ക്ലിക്കായിരുന്നില്ല. അതിന്‍റെ കണക്കുതീര്‍ക്കാനുള്ള ഒരു സിനിമ തന്നെയായിരിക്കും രഞ്ജിത് - മോഹന്‍ലാല്‍ - മഞ്ജുവാര്യര്‍ ത്രയത്തില്‍ നിന്ന് ഉണ്ടാവുക.