മോഹൻലാലും മമ്മൂട്ടിയും എന്നും മലയാള സിനിമയുടെയും മലയാളികളുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്. അവരിരുവർക്കും മുകളിൽ മറ്റൊരു നടൻ ഇപ്പോൾ ഇല്ല എന്നതാണ് അതിന്റെ കാരണവും. എന്നാൽ മലയാളികളുടെ ഈ ബിഗ് 'എം'സിനെ കുറിച്ച് ഒരു പ്രശസ്ത ഹാസ്യ നടൻ പറയുന്നതെന്താണെന്ന് നോക്കൂ.
മോഹൻലാൽ ഒരിക്കൽ പോലും ദേഷ്യപ്പെടുന്നതോ വിഷമിച്ചിരിക്കുന്നതോ കണ്ടിട്ടില്ല. എന്നാൽ മമ്മൂട്ടി പെട്ടന്ന് ദേഷ്യപ്പെടും. പറയുന്നത് ഹാസ്യനടൻ സുരാജ് വെഞ്ഞാറമൂട് ആണ്. സെറ്റില്‍ എന്ത് തന്നെ ദേഷ്യം പിടിപ്പിയ്ക്കുന്ന സംഭവമുണ്ടായാലും ശാന്തമായി അതിനെ നേരിടുന്ന ലാലേട്ടന്‍ അത്ഭുതമാണ്. എന്നാൽ പെട്ടന്ന് പ്രതികരിയ്ക്കുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത് എന്നാണ് താരം പറയുന്നത്.
സാധാരക്കാരുടെത് പോലെ തന്നെയുള്ള പെരുമാറ്റമാണ് രണ്ടുപേരുടെയും. വിജയങ്ങളും പരാജയങ്ങളും അവരുടെ കരിയറിനെ ഒരിക്കലും ബാധിക്കാറില്ല. രണ്ട് പേര്‍ക്കുമൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് വിവരിക്കാന്‍ തനിക്ക് വാക്കുകളില്ല എന്നായിരുന്നു സുരാജിന്റെ മറുപടി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.