ചിത്രം: ഇരുപതാം നൂറ്റാണ്ട് സംവിധാനം: കെ മധു ഡെന്നിസ് ജോസഫ് എഴുതേണ്ടിയിരുന്ന പ്രൊജക്ടായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. എന്നാല്‍ തനിക്ക് സമയമില്ലെന്നും എസ് എന്‍ സ്വാമി ഈ സിനിമയ്ക്ക് തിരക്കഥയെഴുതട്ടെ എന്നും നിര്‍ദ്ദേശിച്ചത് ഡെന്നിസ് തന്നെയായിരുന്നു. അതുവരെ കുടുംബചിത്രങ്ങളുടെ രചയിതാവായിരുന്നു എസ് എന്‍ സ്വാമി. ട്രാക്ക് മാറ്റിപ്പിടിക്കാമെന്ന് സ്വാമി തന്നെ തീരുമാനിച്ചു. ഒരു മാഗസിനില്‍ വന്ന അധോലോക നായകന്‍ ഹാജി മസ്താന്‍റെ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രത്തിന് പ്രചോദനമായത്. കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് മലയാള സിനിമയിലെ ആക്ഷന്‍ സിനിമകളുടെ ജാതകം തന്നെ മാറ്റിയെഴുതി.
40 ലക്ഷം രൂപയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ നിര്‍മ്മാണച്ചെലവ്. ഈ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 10.56 കോടി രൂപയാണ്!
അടുത്ത പേജില്‍ -
പരാജയപ്പെടുന്ന നായകന്‍, വമ്പന്‍ ഹിറ്റാകുന്ന സിനിമ!
ചിത്രം: കിരീടം സംവിധാനം: സിബി മലയില്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു കിരീടം എന്ന സിനിമയിലെ സേതുമാധവന്‍. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ സിനിമ വമ്പന്‍ ഹിറ്റായി മാറി. പരാജയപ്പെടുന്ന നായകന്‍ എന്ന ചിന്ത തന്നെ സിനിമയ്ക്ക് ദോഷമായി ഭവിക്കുമെന്ന് കരുതിയിരുന്ന കാലത്താണ് ഭയന്ന് തിരിഞ്ഞോടുന്ന നായകനെ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് കൈയടി നേടിയത്. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നിര്‍ണയ സമിതി മോഹന്‍ലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു.
മോഹന്‍ലാലിന്‍റെയും തിലകന്‍റെയും മത്സരാഭിനയവും കീരിക്കാടന്‍ ജോസ് എന്ന കൊടും വില്ലനെ അവതരിപ്പിച്ച മോഹന്‍രാജിന്‍റെ പ്രകടനവും കിരീടത്തിന് ഗുണമായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷവും കിരീടവും സേതുമാധവനും മലയാളികളുടെ മനസില്‍ നൊമ്പരം നിറഞ്ഞ ഒരോര്‍മ്മയാണ്.
അടുത്ത പേജില്‍ -
ഒരു വര്‍ഷം തികച്ചോടി റെക്കോര്‍ഡിട്ടു!
ചിത്രം: ചിത്രം സംവിധാനം: പ്രിയദര്‍ശന്‍ എറണാകുളം ഷേണായീസില്‍ 365 ദിവസമാണ് ‘ചിത്രം’ എന്ന പ്രിയദര്‍ശന്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. പ്രമുഖ സെന്‍ററുകളില്‍ നിന്ന് ആറുകോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ ഏറ്റവും ജനപ്രിയത നേടിയ സിനിമകളില്‍ പ്രധാനമാണ് ചിത്രം.
മികച്ച ഗാനങ്ങളും മോഹന്‍ലാല്‍ - രഞ്ജിനി - നെടുമുടി വേണു ടീമിന്‍റെ ഹാസ്യരംഗങ്ങളുമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്.
അടുത്ത പേജില്‍ -
കോമഡി ക്ലാസിക്ക്!
ചിത്രം: കിലുക്കം സംവിധാനം: പ്രിയദര്‍ശന്‍ 1991 ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രിയദര്‍ശന്‍ ചിത്രമായിരുന്നു കിലുക്കം. പ്രിയദര്‍ശന് തുടര്‍ച്ചയായി ചില പരാജയങ്ങള്‍ ലഭിച്ച ശേഷം കിട്ടിയ വമ്പന്‍ ഹിറ്റായിരുന്നു ഈ സിനിമ. വേണു നാഗവള്ളിയായിരുന്നു തിരക്കഥ. മോഹന്‍ലാല്‍ - തിലകന്‍ - രേവതി - ജഗതി - ഇന്നസെന്‍റ് ടീമിന്‍റെ മത്സരാഭിനയത്താല്‍ ഇന്നും ഏവരുടെയും പ്രിയപ്പെട്ട സിനിമയാണ് കിലുക്കം.
ഊട്ടിയുടെ മനോഹാരിത ഒപ്പിയെടുത്ത ഈ സിനിമയുടെ ഛായാഗ്രഹണം എസ് കുമാറായിരുന്നു. റിലീസിംഗ് കേന്ദ്രങ്ങളില്‍ 250 ദിവസത്തിലേറെ പ്രദര്‍ശിപ്പിക്കപ്പെട്ട കിലുക്കം മലയാളത്തിലെ കോമഡി ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത പേജില്‍ -
നിത്യവിസ്മയം ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍!
ചിത്രം: മണിച്ചിത്രത്താഴ് സംവിധാനം: ഫാസില്‍ വിതരണക്കാരുടെ ഷെയറായി അഞ്ചുകോടി രൂപ ലഭിച്ച സിനിമയാണ് മണിച്ചിത്രത്താഴ്. 1993ലാണ് അതെന്ന് ഓര്‍ക്കണം. മധു മുട്ടത്തിന്‍റെ രചനയില്‍ ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് സിനിമള്‍ എടുത്താല്‍ അതില്‍ ഒന്നായിരിക്കും. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് മണിച്ചിത്രത്താഴ്.
തൃപ്പൂണിത്തുറ ഹില്‍ പാലസിലും പത്മനാഭപുരം കൊട്ടാരത്തിലുമായിരുന്നു മണിച്ചിത്രത്താഴ് ചിത്രീകരിച്ചത്. ഡോ.സണ്ണി എന്ന മനഃശാസ്ത്രജ്ഞനെ മോഹന്‍ലാല്‍ അനശ്വരമാക്കി. ആ കഥാപാത്രം വിസ്മയിപ്പിക്കുന്ന ഒരനുഭമായി മലയാളികള്‍ക്കൊപ്പം ജീവിക്കുന്നു. ഒപ്പം നാഗവല്ലി എന്ന നിത്യവിസ്മയവും!
അടുത്ത പേജില്‍ -
സിനിമയുടെ നടുമുറ്റത്ത് രഞ്ജിത് എന്ന ഒറ്റയാന്‍!
ചിത്രം: ദേവാസുരം സംവിധാനം: ഐ വി ശശി ഹൃദയശംഖില്‍ കോരിയെടുത്ത ഗംഗാതീര്‍ത്ഥം പോലെ, സഹസ്രദള പത്മത്തില്‍ വീണ മഞ്ഞുതുള്ളി പോലെ ഒരു സിനിമ. അതായിരുന്നു ഐ വി ശശി - രഞ്ജിത് ടീമിന്‍റെ ‘ദേവാസുരം’. മലയാളിക്ക് മംഗലശ്ശേരി നീലകണ്ഠനെ ലഭിച്ചത് ആ ചിത്രത്തിലൂടെയാണ്. റിലീസ് കേന്ദ്രങ്ങളില്‍ അഞ്ചുമാസത്തോളം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു ദേവാസുരം.
മുല്ലശ്ശേരി രാജഗോപാല്‍ എന്ന യഥാര്‍ത്ഥ വ്യക്തിയുടെ ജീവിതത്തിന്‍റെ പകര്‍പ്പായിരുന്നു ആ സിനിമ. ഈ സിനിമയുടെ തിരക്കഥയെഴുതിയ രഞ്ജിത് മലയാളത്തിലെ തിരക്കഥാകൃത്തുക്കളുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. മോഹന്‍ലാലിന്‍റെയും രേവതിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ദേവാസുരത്തെ വമ്പന്‍ ഹിറ്റാക്കി മാറ്റിയത്.
അടുത്ത പേജില്‍ -
എതിരാളിയില്ലാത്ത നായകഭാവം!
ചിത്രം: ആറാം തമ്പുരാന്‍ സംവിധാനം: ഷാജി കൈലാസ് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ സിനിമയായിരുന്നു ആറാം തമ്പുരാന്‍. വമ്പന്‍ വിജയം നേടിയ ആറാം തമ്പുരാന്‍ റിലീസിംഗ് കേന്ദ്രങ്ങളില്‍ 350 ദിവസം പ്രദര്‍ശിപ്പിച്ചു. ഈ സിനിമയിലെ ‘ഹരിമുരളീരവം’ എന്ന ഗാനം ഇപ്പോഴും മലയാളികള്‍ക്ക് ഏറ്റവും പ്രയപ്പെട്ടതാണ്.
മോഹന്‍ലാലിന് ദേവാസുരത്തിലെ തമ്പുരാന്‍ ഭാവത്തിന് പൂര്‍ണത ലഭിച്ചത് ആറാം തമ്പുരാനിലൂടെയായിരുന്നു. ഷാജി കൈലാസ് - രഞ്ജിത് കൂട്ടുകെട്ട് വിസ്മയവിജയങ്ങളുടെ പടയോട്ടം തുടങ്ങിയതും ഈ സിനിമയിലൂടെത്തന്നെ. മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ ജോഡിയുടെ ആകര്‍ഷണീയതയാണ് സിനിമയെ കുടുംബപ്രേക്ഷകര്‍ക്കും പ്രിയങ്കരമാക്കിയത്.
അടുത്ത പേജില്‍ -
ആ തലയെടുപ്പിന് ഒരു കുറവുമില്ല!
ചിത്രം: നരസിംഹം സംവിധാനം: ഷാജി കൈലാസ് തമ്പുരാന്‍ സിനിമകളുടെ പീക്ക് എന്ന് നരസിംഹത്തെ വിശേഷിപ്പിക്കാം. രണ്ടുകോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ സിനിമ 20 കോടിയിലേറെയാണ് വാരിക്കൂട്ടിയത്. 200 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍ - തിലകന്‍ ടീമിന്‍റെ ഉജ്ജ്വല പ്രകടനത്തിനൊപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും ചിത്രത്തിന് പൊലിമ കൂട്ടി.
ഈ സിനിമയുടെ കളക്ഷന്‍ ഏറെക്കാലം റെക്കോര്‍ഡായി നിലനിന്നു. പിന്നീട് മറ്റ് ചിത്രങ്ങള്‍ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തെങ്കിലും നരസിംഹത്തിന്‍റെ തലയെടുപ്പിന് ഒരുകുറവും സംഭവിച്ചിട്ടില്ല.
അടുത്ത പേജില്‍ - 10000
ഷോകള്‍, 50 കോടി!
ചിത്രം: ദൃശ്യം സംവിധാനം: ജീത്തു ജോസഫ് ദൃശ്യം നമ്മുടെ തിയേറ്ററുകളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിജയഗാഥയാണ്. നാലരക്കോടി രൂപ മുതല്‍മുടക്കുള്ള ദൃശ്യത്തിന് ഇതുവരെയുള്ള കളക്ഷന്‍ അമ്പതുകോടിയിലേറെ എന്നാണ് വിവരം. വെറും 26 ദിവസങ്ങള്‍ കൊണ്ട് 10000 ഷോകള്‍ തികച്ച ആദ്യ മലയാള ചിത്രമാണ് ദൃശ്യം. തമിഴില്‍ ഈ സിനിമ കമലഹാസന്‍ റീമേക്ക് ചെയ്യുന്നു. തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവ്ഗണും റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്നു.
ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ ഈ മാസ്മരിക ഹിറ്റ് മലയാള സിനിമയുടെ ഇതുവരെയുള്ള വിജയചരിത്രമാകെ മാറ്റിയെഴുതുകയാണ്.