മലയാള സിനിമയിലെ മികച്ച സ്വഭാവനടന്മാരിലൊരാളായിരുന്നു കൊട്ടരക്കര ശ്രീധരന് നായര്‍ . പൗരുഷവും ശബ്ദഗാംഭീര്യവും കൊട്ടാരക്കരയെ മറ്റുനടന്മാരില് നിന്ന് മാറ്റി നിര്‍ത്തി. സ്വഭാവനടന്നെ നിലയില്‍ ബഹുമതികള്‍ വാരിക്കൂട്ടിയ അത്ഭുതപ്രതിഭയായിരുന്നു അദ്ദേഹം.
1986 ഒക്ടോബര്‍ 18 നായിരുന്നു അദ്ദേഹത്തിന്റെ മരണം.
കേരളത്തിന്റെ നാടകസ്റ്റേജുകളുടെ സംഭാവനയാണ് ശ്രീധരന് നായര്‍. നാല് പതിറ്റാണ്ട് കൊട്ടാരക്കര മലയാളത്തിലെ സജ-ീവ സാന്നിധ്യമായിരുന്നു. കൊട്ടരക്കരക്കു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷങ്ങള്‍ എന്നു മാറ്റിനിര്‍ത്താവുന്ന കഥാപാത്രങ്ങളുണ്ടായിരുന്നു.
വില്ലനില്‍ നിന്ന് വീരനായകന്മാരും സ്വഭാവ നടനുമായി മാറിയ കൊട്ടാരക്കര വളരെ വ്യസ്തതയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കൊരിട്ടയോട് നാരായണപിള്ളയുടെയും ഉമ്മിണിയമ്മയുടെയും അഞ്ചാമത്തെ മകനായി 1922 ല്‍ ശ്രീധരന് നായര്‍ ജനിച്ചു. ഇരുമ്പനങ്ങാട് ഈശ്വരവിലാസം സ്കൂളിലാണ് പഠിച്ചത്. സ്കൂള്‍ കാലത്തു തന്നെ മുന്‍ഷി പരമുപിള്ളയുടെ "പ്രസന്ന' നാടകത്തിലൂടെ അരങ്ങിലെത്തി പ്രശസ്തനായി.
പിന്നീട് ജയശ്രീ കലാമന്ദിര്‍ എന്ന പേരില്‍ സ്വയം നാടകസംഘമുണ്ടാക്കി. വേലുത്തമ്പി ദളവ നാടകം ഈ കമ്പനിയാണ് രംഗത്തവതരിപ്പിച്ചത്.പ്രസന്നയുടെ ചലച്ചിത്രാവിഷ്കാരത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
മാര്‍ത്താണ്ഡവര്‍മ, പഴശ്ശി രാജ, -വേലുത്തമ്പി ദളവ, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെ അഭ്രത്തിലാവിഷ്കരിക്കാന്‍ കൊട്ടാരക്കരയിലും പറ്റിയ മറ്റൊരു മുഖമുണ്ടോ എന്നു സംശയം
ചെമ്പന്‍ കുഞ്ഞ് കുഞ്ഞോനച്ചന്‍
രാമൂകാര്യാട്ടിന്റെ ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ വേഷം.
അരനാഴികനേരത്തിലെ കുഞ്ഞോനച്ചന്‍,കണ്ണൂര്‍ ഡീലക്സിലെ വില്ലന്‍, ഭരതന്റെ പ്രയാണത്തിലെ നമ്പൂതിരി, മൈനത്തരുവി കൊലക്കേസിലെ ഫാദര്‍, നിര്‍മാല്യത്തിലെ നമ്പൂതിരി , ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദി എന്നിങ്ങനെ ഓട്ടേറെ കഥാപാത്രങ്ങളെ കൊട്ടരക്കര അനശ്വരമാക്കി .
അരനാഴികനേരത്തില്‍ 90 കഴിഞ്ഞ കുഞ്ഞൊനാച്ചനെ അവതരിപ്പിച്ച കൊട്ടാരക്കര അക്കാലത്ത് ദേശീയ തലത്തില്‍ ശ്രദ്ധേയനായി. ദേശീയ ബഹുമത്തി അര്‍ഹിച്ചിരുന്ന വേഷമായിരുന്നു അത്.
സ്നേഹദീപം, മിടുമിടുക്കി, ദേവികന്യാകുമാരി, ചെമ്പരത്തി, ഭ്രഷ്ട, പ്രയാണം ഏറ്റവുമൊടുവില്‍ ആര്.ഗോപിനാഥ് സംവിധാനം ചെയ്ത ദൈവത്തെയോര്‍ത്ത്..അങ്ങനെ കൊട്ടാരക്കര മികച്ചതാക്കിയ വേഷങ്ങളെത്രയോ.
ചെമ്മീന്‍ എന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റിമേക്കു ചെയ്യാന്‍ ഒരിക്കല്‍ ആലോചനയുണ്ടായി. മലയാളത്തിലെ അഭിനയ സാമ്രാട്ടുക്കളായ സത്യനും കൊട്ടാരക്കരയും അഭിനയിച്ച വേഷങ്ങള്‍ അരേക്കൊണ്ടു ചേയ്യിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ ദിവസങ്ങളോളം കൂടിയിരുന്ന് ആലോചിച്ചു.
ഒടുവില്‍ ഹിന്ദിയിലെ എതിരില്ലാത്ത നടന്മാരായ ദിലീപ് കുമാറിനെയും അശോക്കുമാറിനെയും ചിത്രം കാണിക്കുകയുണ്ടായി.ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ അവരോട് അഭിപ്രായമാരാഞ്ഞു.
അപ്പോള്‍ അവര്‍ പറഞ്ഞത് ചെമ്പന്‍കുഞ്ഞിനെ അവതരിപ്പിയ്ക്കാന്‍ കൊട്ടാരക്കരയും പഴനിയെ അവതരിപ്പിയ്ക്കാന്‍ സത്യനുമല്ലാതെ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.
വിവേകികളായ ആ അഭിനയശ്രേഷ്ഠന്മാര്‍ ഇങ്ങനെ പറഞ്ഞ് ഒഴിയുകയും അതോടെ ആ ശ്രമം വേണ്ടെന്നു വയ്ക്കുകയുമാണുണ്ടായത്.
വിജയലക്ഷ്മിയാണ് ഭാര്യ . മലയാളസിനിമയിലും നാടകത്തിലും തന്റെ ജനിതകത്തുടര്‍ച്ച നിലനിര്‍ത്തുന്നതിലും അദ്ദേഹം വിജയിച്ചു. ബലൂണ്‍ എന്ന ചിത്രത്തില്‍ മുകേഷിന്റെ നായികയായി അഭിനയിച്ച ശോഭ മകളാണ്. വളരെയേരെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അസാമാന്യ പ്രതിഭയുള്ള നടിയാണ് ശോഭ .ശോഭയുടെ മകനും ഇപ്പോല്‍ അഭിനയിക്കുന്നുണ്ട്.
നാടകത്തിലൂടെ തന്നെ സിനിമയിലെത്തിയ നടന് സായ് കുമാര്‍ അച്ഛന്റെ യശസ് നിലനിര്‍ത്തുന്നു. ഇവരെക്കൂടാതെ ആറു മക്കള്‍ കൂടിയുണ്ട് അദ്ദേഹത്തിന്.