എന്‍.ടി.ആര്‍: അണയാത്ത ചൈതന്യം

Webdunia
എന്‍.ടി.ആര്‍. എന്ന ചുരുക്കപ്പേരില്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന വ്യക്തത്വമായിരുന്നു എന്‍.ടി. രാമറാവു.

ആന്ധ്രയുടെ മുഖ്യമന്ത്രിയായും മുന്നൂറിലധികം ചലച്ചിത്രങ്ങളിലെ വിവിധ കഥാപാത്രങ്ങളായും ഇന്നും ജനമനസ്സില്‍ ജീവിക്കുകയാണ് എന്‍.ടി.ആര്‍. 1923 മെയ് 28നാണ് അദ്ദേഹം ജനിച്ചത്.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി. ചലച്ചിത്ര നടന്‍. സര്‍ക്കാര്‍ ജോലി രാജിവച്ച് ചലച്ചിത്ര അഭിനയം തുടങ്ങി. 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

എം ടി ആറിന്‍റെ ശ്രീകൃഷ്ണ -വിഷ്ണു വേഷങ്ങള്‍ അക്കാലത്ത് പ്രസിദ്ധമായിരുന്നു. തമിഴ് നാട്ടില്‍ എം ജി ആറിനും കര്‍ണ്ണാടകത്തില്‍ രാജ് കുമാറിനും ഉണ്ടായിരുന്ന ജനസമ്മിതി ആന്ധ്രയില്‍ എന്‍ ടി ആറിന് ഉണ്ടായിരുന്നു.

അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം 1982 മാര്‍ച്ച് 29ന് തെലുങ്ക്ദേശം രൂപീകരിച്ചു. 1983ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി.


കേന്ദ്ര സര്‍ക്കാര്‍ മന്ത്രിസഭ പിരിച്ചുവിട്ടെങ്കിലും വീണ്ടും അധികാരത്തിലേറിയ രാമറാവു തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്തി. 1994ലെ തെരഞ്ഞെടുപ്പില്‍ രാമറാവു വീണ്ടും മുഖ്യമന്ത്രിയായി.

ആദ്യമായി കേന്ദ്രത്തില്‍ ബി ജെ പി കൂട്ടുമുന്നണി ഭരിച്ചപ്പോല്‍ മുന്നണിയുടെ അദ്ധ്യക്ഷപദവി എന്‍ ടി ആറിനായിരുന്നു..

1993 ല്‍ ലക്സ്മി ശിവപാര്‍വ്വതി എന്ന കോളജ് അധ്യാപികയെ രാമറാവു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളായ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാവുകയും 1995ല്‍ മരുമകന്‍ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം വേറിട്ടു നില്‍ക്കുകയും ചെയ്തു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാമറാവു രാജിവച്ചു. പത്മശ്രീ ലഭിച്ചിട്ടുണ്ട്.

ചലച്ചിത്രപ്രതിഭയും രാഷ്ട്രീയാചാര്യനുമായ എന്‍.ടി.ആര്‍. 1995ല്‍ അന്തരിച്ചു.