അടിപൊളി ലുക്കാണപ്പാ... ഇനിയെന്തൊക്കെ കാണാനിരിക്കുന്നു, ലൂസിഫറായി വരുന്ന ലാലേട്ടനെ വെല്ലാനാരുണ്ട്!
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (13:16 IST)
മോഹന്‍ലാല്‍ ഫാന്‍സെന്നൊന്നും ചുരുക്കേണ്ട... ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് കണ്ട മലയാളികളൊക്കെ അന്തംവിട്ടിരിക്കുകയാണ്. എന്തൊരടിപൊളി ലുക്കാണിത്! ഇതിനേക്കാള്‍ മാസായ ഒരു അവതാരം ഇനി ജനിക്കണമെന്ന് ആരായാലും മനസില്‍ പറയും.
എന്തായാലും ലാല്‍ ഫാന്‍സ് ഈ ലുക്ക് അനുകരിച്ച് തുടങ്ങിയിട്ടുണ്ട്. നല്ല കറുകറെ കറുത്ത മുടിയും മീശയും. നരച്ച കുറ്റിത്താടി. കറുത്ത ട്രാന്‍സ്പെരന്‍റ് ഫ്രെയിമില്‍ കൂളിംഗ് ഗ്ലാസ്.
ഉപയോഗിച്ചിരിക്കുന്ന ആക്സസറീസിന്‍റെ കാര്യമാണെങ്കില്‍ പറയേണ്ട. മൂങ്ങയുടെ മുഖമുള്ള ലോക്കറ്റും വാള്‍ പെന്‍റന്‍റുമുള്ള വെള്ളിമാല. കൈയില്‍ വിവിധ നിറത്തിലുള്ള കല്ലുകള്‍ പതിച്ച രണ്ടുവട്ടം ചുറ്റിയ വെള്ളി ചെയിന്‍. വിരലില്‍ പച്ചക്കല്ലുള്ള വെള്ളിമോതിരം.
എന്തായാലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥയെഴുതുന്നത്.
ചിത്രത്തിന് കടപ്പാട്: മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്