സേവാഭാരതിയെ തള്ളിപറയില്ല, ഞാൻ ദേശീയമൂല്യങ്ങളുള്ള വ്യക്തി : ഉണ്ണി മുകുന്ദൻ

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (20:29 IST)
മേപ്പടിയാൻ സിനിമയിൽ സേവാഭാരതി ആംബുലൻസ് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ. അന്ന് കൊറോണ സമയത്ത് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് സേവാഭാരതിയാണെന്നും ദേശീയതാമൂല്യങ്ങളോട് ചേർന്ന് നിൽക്കുന്ന ആളാണ് താനെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
 
സിനിമ കണ്ടവർക്ക് അതൊരു പ്രോ ബിജെപി സിനിമയെന്ന ചിന്ത വരില്ല. അങ്ങനത്തെ ഒരു എലമെൻ്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതിയെന്നപ്രസ്ഥാനത്തെ തള്ളിപ്പറയാനാവില്ല. കാരണം കേരളത്തിൽ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്. എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് അവരാണ്. പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, പോകേണ്ടി വരുമെന്നും പറഞ്ഞു. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
 
ആംബുലൻസ് എടുത്തിട്ട് അതിൽ സേവാഭാരതി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നില്ല.അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അജണ്ടയാണ്.ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്ഥാവന പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഹനുമാൻ സ്വാമിയെ എന്തിന് പൂജിക്കുന്നു. സിനിമയിൽ എന്തിന് ശബരിമലയിൽ പോകുന്നു എന്നതെല്ലാം പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റല്ല. അങ്ങനെയെങ്കിൽ അത് പറയാൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടാൽ പോരെ.
 
പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബിജെപിയായാലും എൻ്റേത് നാഷണലിസ്റ്റ് വാല്യൂസാണ്. രാജ്യത്തിനെതിരെ ഞാൻ ഒരു രീതിയിലും സംസാരിക്കില്ല. അതൊക്കെയാണ് എൻ്റെ പൊളിറ്റിക്സ്. ഉണ്ണി മുകുന്ദൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article