മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' റിലീസിന് ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
പ്രവാസിയായായ ഷെഫീക് പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്.മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തില്‍ കണ്ടെത്തുന്ന സ്വഭാവമുള്ള ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.