പൃഥ്വിരാജ് കള്ളത്തരം ഇല്ലാത്ത ആള്‍, പൃഥ്വിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം: മീരാ ജാസ്‌മിൻ

കെ ആര്‍ അനൂപ്
ബുധന്‍, 1 ജൂലൈ 2020 (17:21 IST)
മലയാളികളുടെ പ്രിയനടി ആണ് മീരാ ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരം ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിരുന്നു. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും മീരയുടെ സിനിമകൾ  ഇന്നും ചലച്ചിത്ര പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മീര നായികയായെത്തിയ സ്വപ്നക്കൂട് എന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമായിരുന്നു. തൻറെ സഹതാരമായ പൃഥ്വിരാജിനെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ മീരാ ജാസ്മിൻ. 
 
ജാഡ, അഹങ്കാരി, നിഷേധി തുടങ്ങി വിളിപ്പേരുകൾ പലതും ചാർത്തി കൊടുത്തിട്ടുണ്ടെങ്കിലും തൻറെ നിലപാടുകളില്‍ ഉറച്ചു നിൽക്കുന്ന താരമാണ് പൃഥ്വിരാജ് എന്ന് മീരാജാസ്മിൻ പറയുന്നു. പൃഥ്വിയ്ക്കൊപ്പം സ്വപ്‍നകൂട്, ചക്രം തുടങ്ങിയ സിനിമകളിൽ ഒപ്പം അഭിനയിക്കുമ്പോൾ ശരിക്കും ആഘോഷിച്ചു. കള്ളത്തരം ഇല്ലാത്ത ആളാണ് പൃഥ്വിരാജ്. പുറമെ ഒന്നും അകത്ത് മറ്റൊന്നുമായ രീതി പൃഥ്വിരാജിന് ഇല്ലെന്നും അദ്ദേഹത്തിന്റെ സമീപനം ഇഷ്ടമാണെന്നും മീരാജാസ്മിൻ പറയുന്നു. പൃഥ്വിരാജിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണെന്നും മീര ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article