മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ മോഹൻലാലിന്റെ കടുത്ത ആരാധകനായ നടൻ!

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2016 (10:00 IST)
പോത്തൻവാവ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചയാളാണ് ബിജു കുട്ടൻ. എന്നാൽ, ബിജു കുട്ടൻ ഒരു കടുത്ത മോഹൻലാൽ ആരാധകനാണ്. ബെന്നി പി നായരമ്പലത്തിന്റെ ഫൈവ് സ്റ്റാര്‍ തട്ടുകട എന്ന പരിപാടി കണ്ടിട്ടാണ് എന്നെ പോത്തന്‍വാവ എന്ന ചിത്രത്തില്‍ ബിജുകുട്ടനെ അഭിനയിക്കാന്‍ വിളിക്കുന്നത്. ആ പരിപാടിയിലെ പെഫോമൻസ് മമ്മൂട്ടിക്കും ഇഷ്ടപെട്ടുവെന്ന് ബിജു കുട്ടൻ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
പോത്തന്‍വാവ എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ വലിയ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. സെറ്റിലെ ഇടവേളകളില്‍ മമ്മൂക്ക തന്നെ വിളിച്ചിരുത്തി തമാശ പറയിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. സത്യത്തില്‍ പോത്തന്‍വാവയ്ക്ക് ശേഷമാണ് നല്ല കഥാപാത്രങ്ങൾ ലഭിച്ചത്. ലാലേട്ടന്റെ കടുത്ത ആരാധകനാണ് ഞാന്‍. - ബിജുകുട്ടൻ പറയുന്നു.
 
ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണിയാണ് ബിജു കുട്ടന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.
മുകേഷിനൊപ്പം ഒരു മുഴുനീള കഥാപാത്രത്തെ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുകേഷേട്ടന്‍ ഫ്രീയായിട്ട് സംസാരിച്ചപ്പോള്‍ തന്റെ പേടി മാറിയെന്ന് ബിജു കുട്ടൻ പറയുന്നു.
Next Article