മോഹന്‍ലാലും ഞാനും ചേര്‍ന്ന് എസ്‌പിബി സാറിനൊപ്പം ഊട്ടിപ്പട്ടണം പാടി. അന്ന് കണ്ടതാണ് ഇനി കാണാനുമാകില്ല: എംജി ശ്രീകുമാർ

Webdunia
ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (13:57 IST)
അനശ്വര ഗായകൻ എസ്‌പിബിയ്ക്കൊപ്പം പാട്ടുകൾ പാടിയ അനുഭവം ഓർത്തെടുത്ത് എംജി ശ്രീകുമാർ. എസ്+പിബിയ്ക്കൊപ്പം പാടിയതിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്നത് കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്ന ഗാനമാണെന്നു എംജി ശ്രികുമാർ പറയുന്നു. മനോരമ ദിനപത്രത്തിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് എസ്‌പിയ്ക്കൊപ്പമുള്ള ഓർമ്മാൾ എജി ശ്രീകുമാർ പങ്കുവച്ചത്.
 
'എസ്‌പിബി സാറിനൊപ്പം ഞാന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമായതും എനിക്കിഷ്ടപ്പെട്ടതും കിലുക്കത്തിലെ ഊട്ടിപ്പട്ടണമാണ്. എസ്‌പിബി സാറിന്റെ ശൈലിക്ക് ചേരുന്ന തരം ഫ്ലെക്സിബിളും രസകരവുമായ ഈ പാട്ട് പോലെ തന്നെയായിരുന്നു അതിന്റെ റിക്കോഡിങും. പാട്ടുകള്‍ പല സമയത്ത് റെക്കോർഡ് ചെയ്യുന്ന രീതിയായിരുന്നില്ല അന്ന്. ഞങ്ങളെല്ലാവരും സ്റ്റുഡിയോയില്‍ ഒരുമിച്ചിരുന്ന് പഠിച്ച്‌ പാടി. പാട്ട് പഠിക്കുമ്പോഴത്തെ സംഗതികള്‍ അദ്ദേഹം പാടുന്ന സമയത്ത് ചേര്‍ക്കും.
 
പൊട്ടി ചിരി പോലെയും, പല സൗണ്ട് മോഡുലെഷനുമൊക്കെ എസ്പിബി സാര്‍ ഒരുപാട് സംഗതികളിടുമ്പോൾ ഞാനും മോശകാരനാകാതിരിക്കാന്‍ ഒരു സംഗതി ഒപ്പിക്കും. അപ്പോള്‍ എസ്പിബി സാര്‍ പറയും. ബലേടാ സൂപ്പര്‍. ഒരു യാത്രമൊഴിയില്‍ ശിവാജി ഗണേശനും മോഹന്‍ലാലും ചേര്‍ന്നുള്ള രംഗത്തിലെ കാക്കലാ കണ്ണമ്മ എന്ന ഗാനവും എസ്‌പിബി സാറിനൊപ്പം പാടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. 
 
ഏറ്റവും ഒടുവില്‍ രണ്ട് വര്‍ഷം മുന്‍പ് മഴവില്‍ മനോരമയുടെ വേദിയില്‍ മോഹന്‍ലാലും ഞാനും ചേര്‍ന്ന് എസ്‌പിബി സാറിനൊപ്പം ഊട്ടിപ്പട്ടണം പാടി. അന്ന് കണ്ടതാണ് ഇനി കാണാനുമാകില്ല. പക്ഷേ ഭൂമി അവസാനിക്കും വരെ അദ്ദേഹത്തിന്റെ പാട്ടുകള്‍ നിലനില്‍ക്കും. അത് കൊണ്ട് എസ്‌പിബി സാറിന് മരണമേയില്ല'.

അനുബന്ധ വാര്‍ത്തകള്‍

Next Article