കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് അന്ന ബെൻ. അതിനു പിന്നാലെ ഹെലൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി അന്ന ബെൻ. എന്നാൽ തന്റെ പ്രിയപ്പെട്ട ചിത്രം കുമ്പളങ്ങിയിലെ ബേബിമോൾ ആണെന്ന് അന്ന ബെൻ പറയുന്നു.
വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം താൻ ഏഴോ എട്ടോ തവണ കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററിൽ പോയി കണ്ടെന്ന് അന്ന ബെൻ പറയുന്നു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പോയി കണ്ട ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആണെന്നും അന്ന ബെൻ പറയുന്നു.