2008 ലെ മെഗാഹിറ്റ് സിനിമയായിരുന്നു മാടമ്പി. ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍റെ ഏറ്റവും വലിയ ഹിറ്റ്. മോഹന്‍ലാലിന്‍റെ ഗോപാലകൃഷ്ണപിള്ള എന്ന പലിശക്കാരനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ സിനിമയുടെ തന്നെ ചുവടുപിടിച്ചാണ് ബി ഉണ്ണികൃഷ്ണന്‍ ‘പ്രമാണി’ എന്ന മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തത്. മാടമ്പിയുടെ മറ്റൊരു പതിപ്പായിരുന്നു പ്രമാണി. അതുകൊണ്ടുതന്നെ പ്രമാണി ബോക്സോഫീസില്‍ ചലനം സൃഷ്ടിച്ചില്ല.
എന്നാല്‍ ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് മാടമ്പിയേക്കാള്‍ ലാഭം നേടിയ ചിത്രമാണ് പ്രമാണി എന്നാണ്. ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ പ്രമാണിയാണ് കൂടുതല്‍ ലാഭം നേടിയ ചിത്രം എന്ന് സമര്‍ത്ഥിക്കുന്നത്.
“എന്‍റെ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരുത്തിയിട്ടില്ല. ബോക്സോഫീസില്‍ മോശമായ എന്‍റെ സിനിമകള്‍ പോലും പ്രൊഡ്യൂസര്‍ക്ക് പണം കിട്ടിയവയാണ്. പ്രമാണി എന്ന ചിത്രത്തിന് മാടമ്പി എന്ന സിനിമയെക്കാള്‍ കൂടുതല്‍ പണം ലഭിച്ചിട്ടുണ്ട്” - ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.
സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, അവിരാമം(കേരളാ കഫേയിലെ ഒരു ചിത്രം), ദ് ത്രില്ലര്‍ എന്നിവയാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അവസാനം പുറത്തിറങ്ങിയ ദ് ത്രില്ലര്‍ പ്രമാദമായ പോള്‍ വധക്കേസിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. എന്നാല്‍ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല.
“എന്‍റെ സിനിമകളില്‍ ഏറ്റവും നല്ല ടേക്കിംഗ്സ് ഉള്ള ചിത്രമായിരുന്നു ദ് ത്രില്ലര്‍. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്. ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ ജോഷി സാര്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു. എല്ലാ സിനിമയും ഞാന്‍ കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. എന്നാല്‍ പ്രമേയപരമായി കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.” - ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.