തുടര്‍ച്ചയായി ചില ഹിന്ദി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ ബോളിവുഡില്‍ നിന്ന് ഒന്നകന്നു നില്‍ക്കുകയാണ് പ്രിയദര്‍ശന്‍. ആ ഇടവേളയില്‍ മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ‘ഗീതാഞ്ജലി’ ഒരുക്കുകയാണ്. അതൊരു ഹൊറര്‍ ചിത്രമാണ്. പ്രിയന്‍ തന്‍റെ കരിയറില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ജോണര്‍.
ഹിന്ദിയില്‍ പ്രിയദര്‍ശന്‍റെ അടുത്ത ചിത്രം 2014 ജനുവരിയില്‍ ആരംഭിക്കും. അഭിഷേക് ബച്ചനാണ് ചിത്രത്തിലെ നായകന്‍.
പ്രിയദര്‍ശന്‍ ഇതുവരെ ഹിന്ദിയില്‍ 33 സിനിമകള്‍ സംവിധാനം ചെയ്തു. അടുത്ത ചിത്രത്തോടെ ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത സംവിധായകനായി പ്രിയദര്‍ശന്‍ മാറും. അക്ഷരാര്‍ത്ഥത്തില്‍ നമ്പര്‍ വണ്‍!