കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്കുമാറിന്‍റെ പ്രചരണത്തിന് മോഹന്‍ലാല്‍ എത്തിയത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഈ സംഭവം തനിക്ക് വലിയ വേദനയുണ്ടാക്കിയെന്ന് ജഗദീഷ് പ്രതികരിക്കുകയും സലിംകുമാര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തണമെന്ന് ഗണേഷ് വിളിച്ചതുകൊണ്ടാണ് താന്‍ പോയതെന്ന് മോഹന്‍ലാല്‍ പറയുന്നു. “ഗണേഷ് എന്നെ വിളിച്ചു. വിളിച്ചതുകൊണ്ടാണ് ഞാന്‍ പോയത്. ജഗദീഷ് എന്നെ വിളിച്ചിട്ടില്ല. അല്ലെങ്കിലും ഒരു സ്ഥലത്തുപോയാല്‍ മറ്റേ സ്ഥലത്ത് പോകണമെന്ന് നിയമമൊന്നുമില്ല. അത് എന്‍റെ ഇഷ്ടമാണ്” - മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേയില്‍ മോഹന്‍ലാല്‍ പ്രതികരിച്ചു,
“ഞാന്‍ ഒരു കക്ഷിരാഷ്ട്രീയത്തിന്‍റെയും ആളല്ല. ജഗദീഷ് എന്‍റെ അനിയനല്ല, എന്‍റെ ജ്യേഷ്ഠന്‍റെ കൂടെ പഠിച്ചയാളാണ്” - മോഹന്‍ലാല്‍ പറഞ്ഞു. നേരേ ചൊവ്വേയില്‍ മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശനും പങ്കെടുക്കുന്നുണ്ട്.