മുണ്ടും മടക്കിക്കുത്തി, നെഞ്ചുംവിരിച്ച് വരുന്നു - തോപ്പില്‍ ജോപ്പന്‍; മാസ്സെന്നുപറഞ്ഞാല്‍ മരണമാസ്സ്!

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (19:39 IST)
അങ്ങനെ തോപ്പില്‍ ജോപ്പന്‍ വരികയാണ്. ചില കളികള്‍ കാണാനും ചിലത് കാണിച്ചുകൊടുക്കാനും. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു കം‌പ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറാണ്. 
 
മമ്മൂട്ടിയുടെ അടിപൊളി മസാലപ്പടത്തിനായി കാത്തിരുന്നവര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്നതാണ് തോപ്പില്‍ ജോപ്പന്‍. അടിക്ക് അടി, ഡാന്‍സിന് ഡാന്‍സ്, കോമഡിക്ക് കോമഡി, പാട്ടിനുപാട്ട് - എല്ലാം ഒത്തുചേര്‍ന്ന സിനിമയുടെ തിരക്കഥ നിഷാദ് കോയ.
 
മമ്മൂട്ടി ജോപ്പന്‍ എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അച്ചായന്‍ വേഷത്തില്‍ മമ്മൂട്ടിക്ക് തകര്‍ത്തഭിനയിക്കാന്‍ സ്പേസുള്ള കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് സംഗീതം.
 
തോപ്പില്‍ ജോപ്പന്‍റെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തേക്കുറിച്ച് നായിക മം‌മ്ത വിശദീകരിക്കുന്ന രംഗമാണ് ടീസറിലുള്ളത്. 
 
പാലാ, വാഗമണ്‍, തൊടുപുഴ, തോപ്രാംകുടി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച തോപ്പില്‍ ജോപ്പനില്‍ മരണമാസ് അച്ചായനായി മമ്മൂട്ടി കസറുമെന്നുറപ്പ്.
 
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആന്‍റണി.
Next Article