ഉടന്‍ തന്നെ താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് മനോരമയ്ക്ക് അനുവേദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
തന്റെ പതിവ് സ്റ്റൈലില്‍ തന്നെയുള്ള ഒരു ചിത്രമായിരിക്കും അതെന്നും രണ്‍ജി വ്യക്തമാക്കുന്നു.
മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കില്ല തന്റെ സിനിമയില്‍ നായകന് എന്നുമാത്രം രണ്‍ജി അറിയിക്കുന്നു.
ഓര്‍ക്കുക - ലേലം എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് മലയാളം വെബ്ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്? ആ ചിത്രം രണ്‍ജി ആയിരിക്കുമോ സംവിധാനം ചെയ്യുന്നത്? കാത്തിരുന്ന് കാണാം. അടുത്ത പേജില്‍:
ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും!
ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും എത്തുകയാണ്.
അടുത്ത വര്‍ഷം ഇവര്‍ ഒന്നിച്ചുള്ള സിനിമ സംഭവിക്കും. ‘ദി കിംഗ് ആന്റ് ദി കമ്മീഷണര്‍’ എന്ന സിനിമയായിരുന്നു ഈ ടീം ഒടുവില്‍ ചെയ്തത്.
“ഷാജി കൈലാസുമൊത്ത് ഒരു ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാം. കാണുമ്പോഴൊക്കെ ഷാജി ഇതേക്കുറിച്ച് സൂചിപ്പിക്കാറുണ്ട്” - മനോരമ ഓണ്ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി വ്യക്തമാക്കി.