10 വർഷക്കാലത്തിന് മുകളിലുള്ള ആധാറിലെ വിവരങ്ങൾ പുതുക്കണം, സൗജന്യമായി ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം

Webdunia
വെള്ളി, 5 മെയ് 2023 (17:38 IST)
10 വർഷം മുൻപ് അനുവദിച്ച ആധാർ കാർഡുകൾ സൗജന്യമായി പുതുക്കാൻ അവസരം. ജൂൺ 14 വരെയാണ് ആധാറിലെ വിവരങ്ങൾ പുതുക്കുന്നതിന് യുഐഡിഎഐ അവസരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ അപ്ഡേഷൻ ചെയ്തിട്ടില്ലാത്ത കാർഡുകൾ തിരിച്ചറിയൽ രേഖകൾ, മേൽവിലാസരേഖകൾ എന്നിവ മൈ ആധാർ പ്ലാറ്റ്ഫോമിൽ ചെന്ന് സൗജന്യമായി അപ്ലോഡ് ചെയ്യണം.
 
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമെ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാകു. അക്ഷയ കേന്ദ്രങ്ങൾ വഴി ഈ സേവനം ഉപയോഗിക്കാൻ 50 രൂപ ഫീസായി നൽകണം. ആധാർ രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ നൽകാത്തവർക്കും പിന്നീട് മാറിയവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കുട്ടികളുടെ ആധാർ പുതുക്കുന്നതിനായി 2 വർഷം ഇളവ് അനുവദിച്ചിട്ടുണ്ട്. അഞ്ചാം വയസിലും 15 വയസ്സിലുമാണ് ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ പുതുക്കേണ്ടത്. കുട്ടിക്ക് അഞ്ച് വയസ്സായാൽ ബയോമെട്രിക് വിവരങ്ങൾ ചേർക്കണമെന്നാണ് നിർദേശം. ഇത് പതിനഞ്ചാം വയസിൽ പുതുക്കുകയും വേണം. ഈ പ്രായത്തിനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവ് കഴിഞ്ഞാൽ 100 രൂപ നൽകിയെ വിവരങ്ങൾ പുതുക്കാനാകു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article