വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ: സമയപരിധി വീണ്ടും നീട്ടി

ബുധന്‍, 22 മാര്‍ച്ച് 2023 (17:24 IST)
വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടികൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വർഷക്കാലത്തേക്കാണ് സമയം നീട്ടിയത്. ഈ വരുന്ന ഏപ്രിൽ ഒന്നിന് വോട്ടർ ഐഡി ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.
 
2024 ഏപ്രിൽ ഒന്ന് വരെയാണ് പുതിയ സമയം. അതേസമയം വോട്ടിംഗ് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍