സ്പോര്‍ട്സ് മെഡിസിന്‍: മികച്ച തൊഴില്‍ മേഖല

Webdunia
വ്യാഴം, 3 ജനുവരി 2008 (16:07 IST)
PROPRO
ഇന്ത്യയില്‍ ഇനിയും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു തൊഴില്‍ മേഖലയാണ് സ്പേര്‍ട്സ് മെഡിസിന്‍. വിദേശ രാജ്യങ്ങളില്‍ ഇതിന് വലിയ പ്രാധാന്യമാണുള്ളത്.

കായിക താരങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള രീതികളാണ് സ്പോര്‍ട്സ് മെഡിസിനിലുള്ളത്. താരങ്ങളുടെ പരിശീലന രീതികള്‍ തയാറാക്കുക, ശരീരത്തില്‍ അതുണ്ടാക്കുന്ന വ്യതിയാനങ്ങള്‍ പഠിക്കുക, പരിക്ക് പറ്റുന്നത് തടയുക, പരിക്കേറ്റാല്‍ പഴയ ആരോഗ്യ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടു വരിക തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

വിവിധ സ്പോര്‍ട്സ് കൌണ്‍സിലുകള്‍ സ്പോര്‍ട്സ് മെഡിസിനില്‍ പ്രാഗത്ഭ്യമുള്ളവരെ ഡോക്ടര്‍മാരായി നിയമിക്കാറുണ്ട്. സായിയുടെ സ്ഥാപനങ്ങളിലും ഇവര്‍ക്ക് അവസരങ്ങളുണ്ട്. ഇന്ത്യയില്‍ സായിക്ക് കീഴില്‍ പട്യാലയില്‍ ഉള്ള നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ മാത്രമാണ് സ്പോര്‍ട്സ് മെഡിസിനില്‍ പഠന സൌകര്യമുള്ളൂ.

ആറ് പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. ജൂലായിലാണ് പ്രവേശനം. രണ്ട് വര്‍ഷമാണ് പഠനകാലം. അടിസ്ഥാന യോഗ്യത എം.ബി.ബി.എസാണ്. ഫിസിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, സര്‍ജറി ഇവയിലേതിലെങ്കിലും ഒന്നില്‍ എം.ഡി അല്ലെങ്കില്‍ എം.എസ്, സ്പോര്‍ട്സില്‍ പ്രാഗത്ഭ്യം എന്നിവ അഭികാമ്യമാണ്.

അഭിമുഖം, യോഗ്യതകള്‍, സ്പോര്‍ട്സിലെ നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.