റയില്‍‌വേയില്‍ തൊഴിലധിഷ്ടിത കോഴ്സ്

Webdunia
ബുധന്‍, 12 മാര്‍ച്ച് 2008 (17:05 IST)
WDWD
എസ്.എസ്.എല്‍.സി പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു തലത്തില്‍ റയില്‍‌വേ നടത്തുന്ന തൊഴിലധിഷ്ടിത കോഴ്സിന് പഠിക്കാന്‍ അവസരം ലഭിക്കാറുണ്ട്. ഇത് പാസാകുന്നവര്‍ക്ക് റയില്‍‌വേയില്‍ തൊഴിലവസരവും ഉണ്ട്.

എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്കോടെ പാസാകുന്നവര്‍ക്ക് ഈ ദ്വിവത്സര കോഴ്സിന് ചേരാം. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും 40 ശതമാനം മാര്‍ക്ക് മതിയാവും. പ്രായപരിധി അപേഷിക്കുന്ന സമയത്ത് 18 വയസ്സ് കവിയാന്‍ പാടില്ല.

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ടാവും. ഈ കോഴ്സ് ചുരുങ്ങിയത് 55 ശതമാനം മാര്‍ക്കോടെ പാസ്സാവുകയാണെങ്കില്‍ റയില്‍‌വേയില്‍ തന്നെ കമേഴ്സ്യല്‍ ക്ലര്‍ക്ക്, ടിക്കറ്റ് കളക്ടര്‍ എന്നീ തസ്തികകളില്‍ നിയമനം ലഭിക്കും.

ചെന്നെയിലെ അണ്ണാനഗറിലുള്ള എസ്.ബി.ഒ.എ സ്കൂളിലായിരിക്കും പഠനം. തൊഴിലധിഷ്ടിത വിഷയങ്ങള്‍ക്കാണ് പാഠ്യക്രമത്തില്‍ മുന്‍‌തൂക്കം നല്‍കിയിരിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പ്രവേശനം നല്‍കുന്നത്. വിജ്ഞാപനം പത്രങ്ങളില്‍ വരുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.

സെക്രട്ടറി, റയില്‍‌വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ്, പോയസ് ഗാര്‍ഡന്‍, ബിന്നി റോഡ്, ചെന്നൈ എന്ന വിലാസത്തില്‍ അന്വേഷിച്ചാല്‍ ഈ കോഴ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും.