നൃത്തകല: അവസരങ്ങളുടെ കവാടം

Webdunia
ബുധന്‍, 9 ജനുവരി 2008 (16:19 IST)
KBJWD
നൃത്തകലകളില്‍ പ്രാവീണ്യം നേടുന്നവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയാണ് ഇന്നുള്ളത്. വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്ന് കൊടുത്തിരിക്കുന്നത്.

കലയ്ക്ക് ലക്‍ഷ്യങ്ങളുണ്ട്ന്ന് കരുതുന്നവര്‍ക്ക് നടന കലകളില്‍ പ്രാവീണ്യം നേടി മികച്ച കരിയറിലേക്ക് ഉയരാന്‍ സാധിക്കും. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഇന്ന് ഏറെ പരിഷക്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളെല്ലാം തന്നെ പ്രാദേശിക സാംസ്കാരിക മുദ്രകള്‍ പേറുന്നവയാണ്.

കഥകളി, മോഹിനിയാട്ടം എന്നിവ കേരളത്തിന്‍റെ തനത് കലകളാണ്. ഭരതനാട്യം തമിഴ് നാടിന്‍റെയും കുച്ചുപ്പുഡി ആന്ധ്രാപ്രദേശിന്‍റെയും ഒഡീ‍സി ഒറീസയുടെയും തനത് കലകളാണ്. ഇവയുടെയെല്ലാം അവതരണത്തിന് നിയതമായ ചിട്ടവട്ടങ്ങളും നിയമാവലികളുമുണ്ട്.

സംഗീതത്തിനോടൊപ്പം വയ്ക്കുന്ന ചുവടുകളും മുദ്രകളും ഭാവങ്ങളുമൊക്കെ അതി സൂക്ഷ്മമായി സ്വായത്തമാക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ അര്‍പ്പണ ബോധത്തോടുകൂടി ചിട്ടയായ പഠനം ആവശ്യമാണ്. ഒമ്പത് വയസ്സു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള ഫൌണ്ടേഷന്‍ കോഴ്സ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

13 വയസ്സ് മുതല്‍ അഡ്വാന്‍സ് കോഴ്സുകള്‍ക്ക് ചേരാം. ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ നിലവിലുണ്ട്. 19 മുതല്‍ 26 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ ചെയ്യാന്‍ കഴിയും. നൃത്ത പ്രകടനം, നൃത്താധ്യാപനം എന്നീ അവസരങ്ങള്‍ക്ക് പുറമേ ഇന്നേറെ പ്രചാരമുള്ള കൊറിയോഗ്രാഫി എന്ന നൃത്തസംവിധാന രംഗത്തും ശോഭിക്കാന്‍ കഴിയും.

വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ടി.വി, സിനിമ എന്നിവയൊക്കെ നൃത്തരംഗത്ത് ശോഭിക്കുന്നവര്‍ക്ക് പ്രചോദകങ്ങളാണ്.