ദുബായില്‍ വിദ്യഭ്യാസച്ചെലവ് ഏറുന്നു

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2007 (16:39 IST)
FILEFILE
ദുബായില്‍ വിദ്യാഭ്യാസത്തിന് ചെലവേറുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ഏജന്‍സി ദുബായിലെ ജീവിത നിലവാരത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഈ വെളിപ്പെടുത്തല്‍.

ദുബായില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ രണ്ടു പേരും തങ്ങളുടെ വരുമാനത്തിന്‍റെ പകുതിയില്‍ കൂടുതലും ചെലവാക്കുന്നത് വീ‍ട്ട് വാടക നല്‍കുന്നതിനും കുട്ടികളുടെ വിദ്യഭ്യാസത്തിനുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ദുബായില്‍ ജീവിത ചെലവ് വര്‍ദ്ധിച്ചു വരികയാണെന്നും സര്‍വ്വേ പറയുന്നു.

ദുബായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വീ‍ടുകളുടെ വാടക 25 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. മിക്കവരുടെ ശമ്പളത്തിന്‍റെയും പകുതി ചെലവാകുന്നത് വാടക നല്‍കുന്നതിനാണ്. വിദ്യാഭ്യാസ ചെലവും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. അമ്പത് ശതമാനം വരെയാണ് ഈയിനത്തില്‍ ഉണ്ടായ വര്‍ദ്ധന.

ദുബായിലെ താമസക്കാരില്‍ പത്തില്‍ എട്ടു പേരും പത്തു ശതമാനം മുതല്‍ 20 ശതമാനം പേര്‍ക്കും അവശ്യചെലവുകള്‍ കഴിച്ച് അവശേഷിക്കുന്നത് തുച്ഛമായ തുകയാണ്. 75 ശതമാനം പേര്‍ക്കും തങ്ങളുടെ വരുമാനത്തിന്‍റെ 25 ശതമാനം പോലും സമ്പാദിക്കാനാവുന്നില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.