കേന്ദ്രധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റ് ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സര്‍വ്വേയില്‍ പറഞ്ഞ പല കാര്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ സ്വീകരിക്കുന്നില്ല എന്ന് മാത്രമാണ് ബജറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ നിന്നും സാമ്പത്തിക സര്‍വ്വേയില്‍ പറഞ്ഞ മറ്റ് കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് വ്യക്തമല്ല.
ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ ഉദാരവത്കരണത്തിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാട്ടാണ് ഉല്‍പന്ന കൈമാറ്റ നികുതി ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു.