പാവങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് അരി

തിങ്കള്‍, 6 ജൂലൈ 2009 (15:03 IST)
ഭക് ഷ്യ സുരക്ഷ പദ്ധതിക്ക് കീഴില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് ഒരോ കിലോ അരിയോ ഗോതമ്പോ ലഭ്യമാക്കും. പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ ആണ് പദ്ധതിക്ക് കീഴില്‍ നല്‍കുക.

ഭക്‌ഷ്യ സുരക്ഷ ബില്‍ ഉടന്‍ അവതരിപ്പിക്കും. ബിപിഎല്‍ കുടുംബങ്ങളുടെ സാ‍മൂഹ്യ സുരക്ഷ പദ്ധതികുള്ള വിഹിതം 350 കോടി രൂപയാക്കി. 46 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യര്‍ത്ഥികള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ നല്‍കും.

സ്ത്രീശാക്തീകരണത്തിന് പുതിയ പരിപാടികള്‍ ആവിഷ്കരിക്കും ‍. സ്ത്രീകള്‍ക്കായി പ്രത്യേക സാക്ഷരത പദ്ധതികള്‍ നടപ്പാക്കും‍. അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 39,100 കോടി രൂപ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞ കൂലി നൂറ് രൂപയാക്കും.

വെബ്ദുനിയ വായിക്കുക