120 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

തിങ്കള്‍, 6 ജൂലൈ 2009 (17:07 IST)
ഈ വര്‍ഷം 120 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. പാര്‍ലമെന്‍റില്‍ യുപിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ് -

എല്ലാ വര്‍ഷവും ഒമ്പത് ശതമാനം വളര്‍ച്ച നിലനിര്‍ത്തേണ്ടതുണ്ട്.

സാമൂഹ്യ സുരക്ഷയ്ക്കും അടിസ്ഥാന സൌകര്യ വികസനത്തിനും ഊന്നല്‍ നല്‍കും.

ആരോഗ്യമേഖലയുടെ നവീകരണവും ഊര്‍ജ സുരക്ഷയും ഉറപ്പാക്കും.

പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തും.

ലക് ഷ്യമിടുന്നത് ഒമ്പത് ശതമാനം വളര്‍ച്ച.

ഒമ്പത് ശതമാനം വളര്‍ച്ച നിലനിര്‍ത്തുന്നത് വെല്ലുവിളി.

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടിയെടുക്കും.

കയറ്റുമതിമേഖലയില്‍ വളര്‍ച്ച ഉറപ്പാക്കും.

കാഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്ച ഉറപ്പാക്കും.

ദേശീയപാത വികസനത്തിന് 15,800 കോടി രൂപ.

റെയില്‍വേയുടെ വിഹിതം 15,800 കോടിയക്കി ഉയര്‍ത്തി.

ചേരിനിര്‍മ്മാര്‍ജനത്തിന് 3936 കോടി.

മുംബൈ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്കായി 500 കോടിയുടെ അധിക സഹായം.

നാഷണല്‍ ഹൈവേ അതോറിറ്റിക്കുള്ള തുക 23 ശതമാനം കൂട്ടി 15,800 കോടിയാക്കി.

ചെറുകിട കര്‍ഷിക വയ്പ കൃത്യമായി തിരിച്ചടയ്കുന്നവര്‍ക്ക് അറ് ശതമാനം പലിശയിളവ്.

കാര്‍ഷിക മേഖലയില്‍ മൂലധന രൂപീകരണത്തിനായി ലക് ഷ്യമിടുന്നത് 32,500 കോടി.

ജലസേചന പദ്ധതികള്‍ക്കുള്ള വിഹിതം 30 ശതമാനം കൂട്ടി 1,000 കോടിയാക്കി.

സാമ്പത്തിക മാന്ദ്യം ബാധിച്ച ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേക സഹായം.
അച്ചടി മേഖലയ്ക്കുള്ള ഉത്തേജന പാക്കേജ് ആറ് മസത്തേക്ക് കൂടി നീട്ടി.

ഊര്‍ജമേഖലയുടെ വിഹിതം 60 ശതമാനം ഉയര്‍ത്തി, 280 കോടിയാക്കി.

ഗ്രാമീണ മേഖലയിലെ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് കൂടുതല്‍ തുക.

കാര്‍ഷിക വയ്പ 3,25,000 കോടിയക്കി ഉയര്‍ത്തി.

ഇന്ധനവിലയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതി.

പ്രകൃതി ദത്ത പാചകവാതക നിര്‍മാണം ഇരട്ടിയാക്കും.

ദേശീയ വാതക ഗ്രിഡ് നിയമനത്തിനുള്ള രൂപരേഖ തയ്യാറാക്കി.

പ്രകൃതി വാതകത്തില്‍ ആഭ്യന്തര ഉല്‍പാദനം കൂട്ടും.

ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലകള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തും.

വെബ്ദുനിയ വായിക്കുക