കര്‍ക്കിടകത്തിലെ സുഖ ചികിത്സയെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജൂലൈ 2024 (17:51 IST)
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സക്ര മ്പദായമാണ് സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്ഥ ചികിത്സ. ജീവിത രീതി കൊണ്ടും ക്രമരഹിതമായ ആഹാര രീതികള്‍ കൊണ്ടും ശരീരം മലിനമാവുന്നു. ശരീരത്തിലെ ഈ മാലിന്യങ്ങള്‍ പുറത്തുകളയുക, ശരീരത്തിന്റെ ദഹനശേഷിയും ആഗിരണ ശേഷിയും വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധ ശേഷിയും കായബലവും കൂട്ടുക എന്നിവയാണ് സുഖ ചികിത്സയുടെ പ്രധാന മൂന്നു തലങ്ങള്‍.
 
സമഗ്രമായ ആരോഗ്യ രക്ഷയ്ക്കായി പാകമാവും വിധം ശരീരത്തിനേയും മനസ്സിനേയും സജ്ജമാക്കുകയും അസ്വസ്ഥതയും പിരിമുറുക്കവും നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പനേരത്തേക്ക് വിശ്രാന്തി നല്‍കുകൗമാണ് ഈ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്. ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ സുഖ ചികിത്സയെ കുറിച്ച് പ്രത്യേകമായി പരാമര്‍ശം ഒന്നുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ ആയുര്‍ വേദത്തിലെ ചില ചികിത്സാപദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി വ്യക്തികളുടെ ശാരീരിക സൗഖ്യവും അമിത ഉപയോഗവും പ്രായാധിക്യവും മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും മാറ്റിയെടുക്കുകയുമാണ് സുഖ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article