ബാത്‌റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടരുത്!

സിആര്‍ രവിചന്ദ്രന്‍

ശനി, 20 ജൂലൈ 2024 (17:04 IST)
കുട്ടികളിലെ പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്. ഇത് കുട്ടികളില്‍ വളരെ സാധാരണവുമാണ്. കുട്ടികളിലെ ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
 
കുടാതെ വിനോദം ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. അതേസമയം ബാത്‌റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടാനും പാടില്ല. ഇത് കുട്ടികളുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍