വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് വ്യാപകമായി അവലംബിക്കുന്ന ഒരു ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. നമ്മുടെ നാട്ടുചികിത്സാ രീതിയില്‍ ഉണ്ടായിരുന്ന തിരുമ്മല്‍ സമ്പ്രദായമാണിതെന്നുള്ള ഒരു ധാരണ പരക്കെയുണ്ട്. പക്ഷെ അത് ശരിയല്ല. തിരുമ്മല്‍ പ്രക്രിയ ഈ ചികിത്സാരീതിയില്‍ വളരെ കുറച്ചു മാത്രമേയുള്ളൂ.
നേര്‍ത്ത വൈദ്യുത പ്രവാഹങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോ തെറാപ്പി, വ്യായാമ മുറ ഉപയോഗിക്കുന്ന എക്സര്‍സൈസ് തെറാപ്പി, വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോതെറാപ്പി, ഐസിന്‍റെ ഗുണങ്ങള്‍ ഉപയോഗിച്ചുള്ള ക്രയോതെറാപ്പി തുടങ്ങിയ വിവിധ രീതികള്‍ അടങ്ങിയതാണ് ഫിസിയോതെറാപ്പിയെന്ന ചികിത്സാരീതി.
നമ്മുടെ പാരമ്പര്യ ചികിത്സാരീതിയില്‍പ്പെട്ട ഒന്നല്ല ഫിസിയോതെറാപ്പി. വിദേശരാജ്യങ്ങളില്‍ ഉടലെടുത്ത ഈ രീതി ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
രോഗകാരണമായ ഘടകത്തെ മാറ്റുകയോ ആ ഘടകത്തിന്‍റെ പിന്നീടുള്ള പ്രവര്‍ത്തനം തടയുകയോയാണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്.
പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഈ ചികിത്സാരീതിയില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അതു ചെയ്യുന്ന ആളിന്‍റെ വൈദ ഗ ワ്യമാണ്. ശരിയായിട്ടുള്ള പരിശീലനം ലഭിച്ച ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഈ ചികിത്സ ചെയ്യാവൂ.
തെറ്റായ യോഗ്യതകള്‍ കാണിച്ച് ഈ രംഗത്ത് മുതലെടുക്കുന്നവര്‍ ഇന്ന് ധാരാളമാണ്. മറ്റെല്ലാ രാജ്യങ്ങളിലുമുള്ളതുപോലെ കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇന്ത്യയില്‍ ഇതിന് കല്‍പ്പിച്ചിട്ടില്ലെന്നതു തന്നെയാണ് ഇതിന് കാരണം.